കൊല്ലത്ത് വീട്ടിൽ ആഹാരം കഴിച്ചു കൊണ്ടിരുന്ന അമ്മയ്ക്കും കുഞ്ഞിനും ഇടിമിന്നലേറ്റു

ഇരുവർക്കും പൊള്ളലേറ്റിട്ടുണ്ട്
mother and child injured in kollam lightning strike

കൊല്ലത്ത് വീട്ടിൽ ആഹാരം കഴിച്ചു കൊണ്ടിരുന്ന അമ്മയ്ക്കും കുഞ്ഞിനും ഇടിമിന്നലേറ്റു

file image

Updated on: 

കൊല്ലം: നെടുമ്പനയിൽ വീട്ടിൽ ആഹാരം കഴിച്ചു കൊണ്ടിരുന്ന അമ്മയ്ക്കും കുഞ്ഞിനും ഇടിമിന്നലേറ്റു. ഇരുവർക്കും പൊള്ളലേറ്റിട്ടുണ്ട്. കുഞ്ഞിന് ദേഹമാസകലവും അമ്മയ്ക്ക് വയറിന്റെ ഭാഗത്തുമാണ് പൊള്ളലേറ്റത്. അജിത് ഭവനിൽ അജിത്തിന്റെ ഭാര്യ ശ്രീദേവി (28), മകൻ ആദിദേവ് (5) എന്നിവർക്കാണ് പൊള്ളലേറ്റത്. ഇരുവരെയും ഉടൻ ആശുപത്രിയിലേക്ക് മാറ്റി.

ഇടിയേറ്റ് ഇവരുടെ വീടിന്റെ ചുവരും കിണറും തകർന്നു. സ്വിച്ച് ബോർഡുകൾ പൊട്ടിത്തെറിച്ചു. മഴ കുറവുള്ള സമയത്തായിരുന്നു അപകടം.ഉച്ചയ്ക്ക് രണ്ടിനാണ് സംഭവം. ശ്രീദേവിയും ആദിദേവും മറ്റ് രണ്ട് മക്കളും ഭർതൃ മാതാവും വീടിന്റെ അകത്തെ മുറിയിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ആയിരുന്നു അപകടം.

logo
Metro Vaartha
www.metrovaartha.com