തിരുവനന്തപുരത്ത് ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തി, കസ്റ്റഡിയിൽ

അഭിജിത്- ക്രിസ്റ്റി ദമ്പതികളുടെ മകൾ ഒരു വയസുകാരിയായ അന്നയാണ് കൊല്ലപ്പെട്ടത്
mother killed one year old baby in thiruvananthapuram

തിരുവനന്തപുരത്ത് ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തി, കസ്റ്റഡിയിൽ

file image

Updated on

തിരുവനന്തപുരം: ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തി. മലയിൻകീഴ് വിളവൂർക്കലിലാണ് സംഭവമുണ്ടായത്. അഭിജിത്- ക്രിസ്റ്റി ദമ്പതികളുടെ മകൾ ഒരു വയസുകാരിയായ അന്നയാണ് കൊല്ലപ്പെട്ടത്. ഗുരുതരമായി പരുക്കേറ്റ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ‌ രക്ഷിക്കാനായില്ല.

കുടുംബപ്രശ്‌നമാണ് കൊടുംക്രൂരതയ്ക്കു കാരണമെന്നാണ് റിപ്പോര്‍ട്ട്. വീടിനുള്ളില്‍ മുറി പൂട്ടിയിട്ടതിനു ശേഷമാണ് കുഞ്ഞിന്റെ കഴുത്തറുത്തത്. കുഞ്ഞിന്റെ കരച്ചില്‍ കേട്ടെത്തിയ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്നു മുറി തുറന്നപ്പോഴാണ് ചോരയില്‍ കുളിച്ച നിലയില്‍ കുഞ്ഞിനെ കണ്ടെത്തിയത്.

കഴുത്തറുത്ത നിലയിലാണ് കുഞ്ഞിനെ മലയിന്‍കീഴ് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചത്. തുടര്‍ന്ന് മരണം സ്ഥിരീകരിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കുഞ്ഞിന്റെ അമ്മ ക്രിസ്റ്റിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. അഭിജിത്ത്-ക്രിസ്റ്റി ദമ്പതികളുടെ ഏക മകളാണ് കൊല്ലപ്പെട്ട അന്ന. വിവാഹം കഴിഞ്ഞു മൂന്നു വര്‍ഷത്തിനു ശേഷമാണ് ഇവര്‍ക്കു കുഞ്ഞുണ്ടായത്. മലയൻകീഴ് പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചുവരികയാണ്.

logo
Metro Vaartha
www.metrovaartha.com