ms solutions sslc exam ad

വെറും 199 രൂപയ്ക്ക് എസ്എസ്എൽസി പരീക്ഷയിൽ ഉറപ്പുള്ള ചോദ്യങ്ങൾ വാട്സാപ്പിലൂടെ...; പരസ്യവുമായി എംഎസ് സൊല്യൂഷൻസ്

199 രൂപയ്ക്ക് എസ്എസ്എൽസി പരീക്ഷയിൽ ഉറപ്പുള്ള ചോദ്യങ്ങൾ വാട്സാപ്പിലൂടെ...; പരസ്യവുമായി എംഎസ് സൊല്യൂഷൻസ്

ചോദ്യപേപ്പർ ചോർച്ചാ കേസിൽ എംഎസ് സൊല്യൂഷൻസ് സിഇഒ ഷുഹൈബിന്‍റെ തെളിവെടുപ്പ് നടക്കുന്നതിനിടെ‍യാണ് പുതിയ വാഗ്ദാനവുമായി ട്യൂഷൻ സെന്‍റർ രംഗത്തെത്തിയിരിക്കുന്നത്
Published on

കോഴിക്കോട്: ചോദ്യ പേപ്പർ ചോർച്ചാ കേസിൽ അന്വേഷണം നേരിടുന്ന ട്യൂഷൻ സെന്‍റർ എംഎസ് സൊല്യൂഷൻസ് പുതിയ പരസ്യവുമായി രംഗത്ത്. 199 രൂപയ്ക്ക് സയൻസ് വിഷയങ്ങൾക്ക് എ+ എന്ന തലക്കെട്ടോടെയാണ് പരസ്യം. സയൻസ്, കണക്ക് വിഷയങ്ങളിൽ ഉറപ്പുള്ള ചോദ്യങ്ങൾ വാട്സാപ്പിലൂടെ നൽകുമെന്നാണ് വാഗ്ദാനം.

ചോദ്യപേപ്പർ ചോർച്ചാ കേസിൽ എംഎസ് സൊല്യൂഷൻസ് സിഇഒ ഷുഹൈബിന്‍റെ തെളിവെടുപ്പ് നടക്കുന്നതിനിടെ‍യാണ് പുതിയ വാഗ്ദാനവുമായി ട്യൂഷൻ സെന്‍റർ രംഗത്തെത്തിയിരിക്കുന്നത്. പ്ലസ് വൺ കണക്ക് പരീക്ഷയുടെയും എസ്എസ്എൽസി ഇംഗ്ലീഷ് പരീക്ഷയുടെയും പേപ്പറുകളാണ് ചോർന്നത്. അൺ എയ്ഡഡ് സ്കൂളിലെ പ‍്യൂൺ അബ്ദുൾ നാസറാണ് ചോദ്യ പേപ്പർ ചോർത്തി നൽകിയത്. ഫഹദ് എന്ന അധ‍്യാപകൻ മുഖേനയാണ് ചോദ‍്യങ്ങൾ എംഎസ് സൊല‍്യൂഷൻസിലെത്തിയിരുന്നത്.

ഫഹദിന് ചോദ‍്യപേപ്പർ ചോർത്തി നൽകിയതിന് പ‍്യൂൺ അബ്ദുൾ നാസറിനെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. പ്ലസ് വൺ സയൻസിന്‍റെ നാലു വിഷയങ്ങളാണ് ഇയാൾ ചോർത്തി നൽകിയത്. മുൻവർഷങ്ങളിലും ഇയാൾ ചോദ‍്യങ്ങൾ ചോർത്തി നൽകിയിരുന്നതായി മൊഴി നൽകിയിരുന്നു. കേസിൽ ഫഹദും മറ്റൊരു അധ‍്യാപകനായ ജിഷ്ണുവും റിമാൻഡിലാണ്.

logo
Metro Vaartha
www.metrovaartha.com