മംഗലം ഡാമിന്‍റെ വൃഷ്ടി പ്രദേശത്തു ഉരുൾ പൊട്ടൽ; ജാഗ്രതാ മുന്നറിയിപ്പ്

പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് അറിയിക്കുന്നു
മംഗലം ഡാമിന്‍റെ വൃഷ്ടി പ്രദേശത്തു ഉരുൾ പൊട്ടൽ; ജാഗ്രതാ മുന്നറിയിപ്പ്
മംഗലം ഡാമിന്‍റെ വൃഷ്ടി പ്രദേശത്തു ഉരുൾ പൊട്ടൽ; ജാഗ്രതാ മുന്നറിയിപ്പ്
Updated on

പാലക്കാട്: മംഗലം ഡാമിന്‍റെ വൃഷ്ടി പ്രദേശത്തു ഉരുൾ പൊട്ടിയതിനാൽ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്റ്റർ. ഡാമിലേക്കുള്ള നീരൊഴുക്ക് വർധിച്ചു വരുകയാണ്. ഈ സാഹചര്യത്തിൽ ഡാമിന്‍റെ ജലനിരപ്പ് ക്രമീകരിക്കുന്നതിന് സ്പിൽവേ ഷട്ടറുകൾ തുറന്നിരിക്കുന്നത് മൂലം ചെറുകുന്നം പുഴയിലേക്ക് അധിക ജലം എത്തുന്നതാണ്.

പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് അറിയിക്കുന്നു. നീരൊഴുക്ക് വർധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ ജലം പുഴയിലേക്ക് എത്താനും സാധ്യതയുണ്ടെന്ന് അറിയിക്കുന്നു.

logo
Metro Vaartha
www.metrovaartha.com