കൂടോത്രത്തിന്‍റെ പേരിൽ ചിലർ റോഡ് കുഴിക്കുന്നു: മന്ത്രി മുഹമ്മദ് റിയാസ്

യുദ്ധഭൂമിയിലേക്ക് ഇറങ്ങുന്നതു പോലെയാണ് റോഡിലേക്ക് ഇറങ്ങുന്നതു പോലെയെന്ന് നജീബ് കാന്തപുരം
ടൂറിസം മന്ത്രി പി.എം. മുഹമ്മദ് റിയാസ്.
ടൂറിസം മന്ത്രി പി.എം. മുഹമ്മദ് റിയാസ്.

തിരുവനന്തപുരം: കൂടോത്രത്തിന്‍റെ പേരിലും ചിലർ റോഡ് കുഴിക്കുന്നുണ്ടെന്ന് ആരോപിച്ച് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. സംസ്ഥാനത്ത റോഡുകളുടെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടിക്കൊണ്ട് യുഡിഎഫ് എംഎൽഎ നജീബ് കാന്തപുരം കൊണ്ടു വന്ന അടിയന്തര പ്രമേയ നോട്ടീസിനു മറുപടി പറയുകയായിരുന്നു മന്ത്രി. വഴി നടക്കാനുള്ള അവകാശം നിഷേധിച്ച സർക്കാരാണ് ഇതെന്ന് അടിയന്തര പ്രമേയ നോട്ടീസ് നൽകിയ നജീബ് കാന്തപുരം ആരോപിച്ചു. കുഴിയില്ലാത്ത റോഡിലൂടെ യാത്ര ചെയ്യാനായി മുഖ്യമന്ത്രി 16 കിലോമീറ്റർ ചുറ്റിയാണ് സഞ്ചരിച്ചത്. സാധാരണക്കാർക്ക് അത് സാധിക്കുമോ. യുദ്ധഭൂമിയിലേക്ക് ഇറങ്ങുന്നതു പോലെയാണ് റോഡിലേക്ക് ഇറങ്ങുന്നത്. ഇത്രയും പരാജയപ്പെട്ട ഒരു വകുപ്പ് സംസ്ഥാനത്തില്ലെന്നും അദ്ദേഹം ആരോപിച്ചു.

സംസ്ഥാനത്തെ 4095 കിലോമീറ്റർ റോഡുകളിൽ അറ്റകുറ്റപ്പണികൾ നടക്കുകയാണ്. ഇതി ഭൂരിഭാഗവും ഡിസൈൻ റോഡുകളായാണ് ഉയർത്തുന്നത്.

സംസ്ഥാനത്തെ റോഡുകളിൽ ഭൂരിഭാഗവും ഗതാഗത യോഗ്യമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. ചെറിയ ബുദ്ധിമുട്ട് പോലും ജനങ്ങൾക്ക് ഉണ്ടാകരുതെന്നാണ് സർക്കാരിന്‍റെ നിലപാട്. ബുദ്ധിമുട്ടുകൾ പരിഹരിച്ച് മുന്നോട്ടു പോകുകയാണെന്നും മന്ത്രി വ്യക്തമാക്കി.

Trending

No stories found.

Latest News

No stories found.