ഗുരുവായൂരപ്പനെ തൊഴുത് മുകേഷ് അംബാനി; 15 കോടി രൂപയുടെ ചെക്ക് കൈമാറി|Video

ക്ഷേത്ര ദർശനത്തിനു ശേഷം മടങ്ങുമ്പോൾ ഗുരുവായൂരപ്പന്‍റെ പ്രസാദങ്ങളും ചുമർചിത്രവും ഉപഹാരമായി നൽകി.
Mukesha ambani gururvayur temple

ഗുരുവായൂരപ്പനെ തൊഴുത് മുകേഷ് അംബാനി; 15 കോടി രൂപയുടെ ചെക്ക് കൈമാറി|Video

Updated on

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി മുകേഷ് അംബാനി. ദേവസ്വം മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിക്കായി ആദ്യ ഗഡു സംഭാവനയായി 15 കോടി രൂപയുടെ ചെക്ക് ‌അംബാനി ദേവസ്വത്തിന് കൈമാറി.

ഹെലികോപ്റ്ററിലാണ് അംബാനി ഗുരുവായൂരിൽ എത്തിയത്. ശ്രീകൃഷ്ണ കോളെജ് ഗ്രൗണ്ടിൽ വന്നിറങ്ങിയ ശേഷം റോഡ് മാർഗേ ക്ഷേത്രത്തിലെത്തി. ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ, ഭരണസമിതി അംഗങ്ങൾ എന്നിവർ ചേർന്ന് പൊന്നാട അണിയിച്ച് മുകേഷ് അംബാനിയെ സ്വീകരിച്ചു.

ക്ഷേത്ര ദർശനത്തിനു ശേഷം മടങ്ങുമ്പോൾ ഗുരുവായൂരപ്പന്‍റെ പ്രസാദങ്ങളും ചുമർചിത്രവും ഉപഹാരമായി നൽകി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com