മുല്ലപ്പെരിയാറിൽ ജലനിരപ്പുയർന്നു; കൂടുതൽ വെള്ളം പുറത്തേക്കൊഴുക്കും

അപകടസാധ്യത മുൻനിർത്തി ഇടുക്കിയെ സാഹസിക ജല-വിനോദങ്ങൾക്ക് ജില്ലാകലക്റ്റർ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
Mullapperiyar dam water level

മുല്ലപ്പെരിയാറിൽ ജലനിരപ്പുയർന്നു; കൂടുതൽ വെള്ളം പുറത്തേക്കൊഴുക്കും

Updated on

ഇടുക്കി: മുല്ലപ്പെരിയാറിൽ ജലനിരപ്പുയർന്നതിനെത്തുടർന്ന് കൂടുതൽ ജലം പുറത്തേക്കൊഴുക്കാൻ തുടങ്ങി. സെക്കന്‍റിൽ 10,000 ഘന അടി വെള്ളമാണ് ഇപ്പോൾ പുറത്തേക്ക് വിട്ടു കൊണ്ടിരിക്കുന്നത്. രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയിൽ ഇടുക്കിയിൽ പലയിടങ്ങളിലും വെള്ളം പൊങ്ങിയത് ആശങ്ക പരത്തുന്നുണ്ട്.

നിരവധി വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. അപകടസാധ്യത മുൻനിർത്തി ഇടുക്കിയെ സാഹസിക ജല-വിനോദങ്ങൾക്ക് ജില്ലാകലക്റ്റർ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. അണക്കെട്ടിന്‍റെ 13 ഷട്ടറുകളാണ് 1.5 മീറ്റർ ഉയർത്തിയിരിക്കുന്നത്.

ഇടുക്കി ജില്ലയിലെ പെരിയാർ നദിയിൽ കേന്ദ്ര ജല കമ്മീഷൻ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com