മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം; ചികിത്സയിൽ കഴിയുകയായിരുന്ന ഒരാൾ കൂടി മരിച്ചു

എടപ്പാൾ സ്വദേശിയായ ഉണ്ണികൃഷ്ണനാണ് തൃശൂർ മെഡിക്കൽ കോളെജിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടത്
mundathikode explosion updates

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം

Updated on

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് സ്ഫോടനത്തിൽ പരുക്കേറ്റ് ചികിത്സയിൽ ക‍ഴിയുകയായിരുന്ന ഒരാൾ കൂടി മരിച്ചു. ഇതോടെ എടപ്പാൾ സ്വദേശിയായ ഉണ്ണികൃഷ്ണനാണ് (58) തൃശൂർ മെഡിക്കൽ കോളെജിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടത്.

ഇതോടെ മരിച്ചവരുടെ എണ്ണം 16 ആയി. കഴിഞ്ഞ ദിവസം അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ് വെന്‍റിലേറ്ററിൽ കഴിയുകയായിരുന്ന തിരുവമ്പാടിയുടെ വെടിക്കെട്ട് കരാറുകാരൻ സതീശനും മരണപ്പെട്ടിരുന്നു.

logo
Metro Vaartha
www.metrovaartha.com