കൂൺ കഴിച്ചവർക്ക് ദേഹാസ്വാസ്ഥ്യം; 6 പേർ ആശുപത്രിയിൽ, 3 പേരുടെ നില ഗുരുതരം

വീടിനരികിൽ നിന്ന് ലഭിച്ച കൂണാണ് ഇവർ പാകം ചെയ്ത് കഴിച്ചത്
Mushroom food poison

കൂൺ കഴിച്ചവർക്ക് ദേഹാസ്വാസ്ഥ്യം; 6 പേർ ആശുപത്രിയിൽ, 3 പേരുടെ നില ഗുരുതരം

Updated on

തിരുവനന്തപുരം: കൂൺ കഴിച്ചതിനു പിന്നാലെ ഒരു കുടുംബത്തിലെ ആറുപേർക്ക് ദേഹാസ്വാസ്ഥ്യം. അമ്പൂരി സെറ്റിൽമെന്‍റിലെ താമസക്കാരായ മോഹൻ കാണി, ഭാര്യ സാവിത്രി, മകൻ അരുൺ, അരുണിന്‍റെ ഭാര്യ സുമ, മക്കളായ അഭിജിത്ത്, അനശ്വര എന്നിവരെയാണ് കാരക്കോണം മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. വീടിനരികിൽ നിന്ന് ലഭിച്ച കൂണാണ് ഇവർ പാകം ചെയ്ത് കഴിച്ചത്. മോഹൻ, സാവിത്രി, അരുൺ എന്നിവരുടെ നില ഗുരുതരമാണ്.

logo
Metro Vaartha
www.metrovaartha.com