മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നു; ലീഗ് മന്ത്രിമാരുടെ യോഗം വിളിച്ച് മുസ്ലിം ലീഗ്

വെള്ളിയാഴ്ച രാവിലെ പാണക്കാട്ടാണ് യോഗം. പാണക്കാട്ട് ചായസൽക്കാരം എന്ന പേരിലാണ് യോഗം വിളിച്ച് ചേർത്തിരിക്കുന്നത്
muslim league meeting to discuss on ministers over party complaints

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നു എന്ന പരാതി; ലീഗ് മന്ത്രിമാരുടെ യോഗം വിളിച്ച് മുസ്ലിം ലീഗ്

file image

Updated on

മലപ്പുറം: മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നു എന്ന പരാതിക്കു പിന്നാലെ ലീഗ് മന്ത്രിമാരുടെ യോഗം വിളിച്ച് മുസ്ലിം ലീഗ്. വെള്ളിയാഴ്ച രാവിലെ പാണക്കാട്ടാണ് യോഗം. പാണക്കാട്ട് ചായസൽക്കാരം എന്ന പേരിലാണ് യോഗം വിളിച്ച് ചേർത്തിരിക്കുന്നത്. പേഴ്സണൽ സ്റ്റാഫ് നിയമനവും പിഎം ശ്രീയുമടക്കം മന്ത്രിമാരുടെ പ്രവർത്തനങ്ങളിലെ വീഴ്ച ചർച്ചചെയ്യും.

കോൺഗ്രസ് എംഎൽഎമാർ നൽകുന്ന പരിഗണന പോലും അണികൾക്ക് ലീഗ് എംഎൽഎമാർ നൽകുന്നില്ലെന്നാണ് ഉയർന്നു വന്ന പ്രധാന ആരോപണം. പാർട്ടിക്ക് അതീതമായി മന്ത്രിമാർ പ്രവർത്തിക്കുന്നുവെന്നും മന്ത്രിമാർ തമ്മിൽ ഐക്യമില്ലെന്നുമാണ് വിമർശനം.

സ്റ്റാഫ് നിയമനത്തിൽ പാർട്ടിക്കൊക്കം നിൽക്കുന്ന അണികളെ തഴഞ്ഞ് ഇഷ്ടമുള്ളവരെ മാത്രം തള്ളിക്കയറ്റുന്നുവെന്ന് എംഎസ്എഫ് ആരോപിച്ചിരുന്നു. മന്ത്രിമാർ ഒരു സ്ഥാനത്തേക്കും സ്വന്തം പാർട്ടിക്കാരെ പരിഗണിച്ചില്ലെന്നും ലീഗ് നേതൃത്വം ഇടപെടണമെന്നും എംഎസ്എഫ് ആവശ്യപ്പെട്ടിരുന്നു.

logo
Metro Vaartha
www.metrovaartha.com