മുട്ടിൽ മരംമുറി; കോടതി കുറ്റപത്രം മടക്കിയ സംഭവത്തിൽ വനം വകുപ്പ് ഓഫിസർമാർക്കെതിരേ നടപടി

സംഭവം വലിയ വിവാദമായതോടെ വകുപ്പ് തല അന്വേഷണം ആരംഭിച്ചു
muttil tree felling case forest officers notice

മുട്ടിൽ മരംമുറി; കോടതി കുറ്റപത്രം മടക്കിയ സംഭവത്തിൽ വനം വകുപ്പ് ഓഫിസർമാർക്കെതിരേ നടപടി

file

Updated on: 

കൽപ്പറ്റ: മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട കേസിൽ വനം വകുപ്പ് നൽകിയ കുറ്റപത്രം കോടതി മടക്കിയ സംഭവത്തിൽ വനം വകുപ്പ് ഓഫിസർമാർക്കെതിരേ നടപടി. 2 ബീറ്റ് ഫോറസ്റ്റ് ഓഫിസർമാർക്ക് വനം വകുപ്പ് കാരണം കാണിക്കൽ നോട്ടീസ് നൽകി.

സങ്കേതിക പിഴവുകൾ ചൂണ്ടിക്കാട്ടി സെപ്റ്റംബർ 22 ന് ബത്തേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി കുറ്റപത്രം മടക്കുകയായിരുന്നു. തുടർന്ന് വനം വകുപ്പ് പുതുക്കിയ കുറ്റപത്രം സമർപ്പിച്ചു.

എന്നാൽ, സംഭവം വലിയ വിവാദമായതോടെ വകുപ്പ് തല അന്വേഷണം ആരംഭിച്ചു. രേഖകൾ കൃത്യമായി കോടതിയിൽ സമർപ്പിക്കുന്നതിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയതായി ഈ അന്വേഷണത്തിൽ‌ കണ്ടെത്തി. പിന്നാലെയാണ് ഉദ്യോഗസ്ഥർക്കെതിരേ നടപടി.

logo
Metro Vaartha
www.metrovaartha.com