മൂവാറ്റുപുഴ ജില്ല പരിഗണനയില്‍; ജില്ലാ പുനർവിഭജന കമ്മീഷനെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി

മൂവാറ്റുപുഴ നഗരസഭയുടെ ഓണാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി
muvattupuzha-district-under-consideration-cm-vd-satheesan
VD Satheesan

file image

Updated on

കൊച്ചി: കേരളത്തിൽ പുതിയ ജില്ലയായി മൂവാറ്റുപുഴ പരിഗണനയിലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. അങ്ങനെ വന്നാൽ മൂവാറ്റുപുഴ ആസ്ഥാനമായിട്ടായിരിക്കും പുതിയ ജില്ല രൂപീകരിക്കുകയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

മാത്യു കുഴല്‍നാടന്‍ എംഎല്‍എ സംസാരിച്ചപ്പോള്‍ മൂവാറ്റുപുഴയുടെ സങ്കടങ്ങളെപ്പറ്റി പറഞ്ഞുവെന്നും നമുക്കൊരു കാര്യം നഷ്ടം വന്നാൽ നമ്മൾ ആഗ്രഹിക്കുന്നത് അതിന്റെ പലിശ സഹിതം വീട്ടണമെന്നാകും.

മൂവാറ്റുപുഴ നഗരസഭയുടെ ഓണാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേരളത്തിൽ മലപ്പുറം, എറണാകുളം, തിരുവനന്തപുരം ജില്ലകൾ വിഭജിക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

logo
Metro Vaartha
www.metrovaartha.com