വേടനെതിരായ ആർഎസ്എസ് നേതാവിന്‍റെ പരാമർശത്തെ വിമർശിച്ച് എം.വി. ഗോവിന്ദൻ

വേടന്‍റെ പാട്ടുകൾ ജാതി ഭീകരവാദം പ്രചരിപ്പിക്കുന്നവയാണെന്നാണ് ആർഎസ്എസ് നേതാവിന്‍റെ പരാമർശം.
MV Govindan criticizes RSS leader's statement against poachers

വേടനെതിരായ ആർഎസ്എസ് നേതാവിന്‍റെ പരാമർശത്തെ വിമർശിച്ച് എം.വി. ഗോവിന്ദൻ

Updated on

തിരുവനന്തപുരം: വേടനെതിരായ ആർഎസ്എസ് നേതാവ് എൻ.ആർ. മധുവിന്‍റെ പരാമർശത്തെ വിമർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കലാ ആഭാസമെന്ന് പറഞ്ഞത് ശുദ്ധവിവരക്കേടാണെന്നും വേടനെതിരേ വ്യാപകമായ പ്രചാരണമാണ് നടക്കുന്നതെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.

വേടന്‍റെ പാട്ടുകൾ ജാതി ഭീകരവാദം പ്രചരിപ്പിക്കുന്നവയാണെന്നാണ് ആർഎസ്എസ് നേതാവിന്‍റെ പരാമർശം. വളർന്നു വരുന്ന തലമുറയിലേക്ക് വിഷം കുത്തിവയ്ക്കുന്ന കലാഭാസമാണിതെന്നും, വേടന്‍റെ പിന്നിൽ രാജ്യത്തിന്‍റെ വിഘടനം സ്വപ്നം കാണുന്ന സ്പോൺസർമാരുണ്ടെന്നും മധു ആരോപിച്ചിരുന്നു.

ആളുകൾ കൂടാൻ വേടന്‍റെ പാട്ട് വയ്ക്കുന്നവർ നാളെ അമ്പലപ്പറമ്പിൽ കാബറെ ഡാൻസും വയ്ക്കുമെന്നും മധു വിമർശിച്ചിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com