"അയ്യപ്പന് ഒരു നഷ്ടവും വരുത്തില്ല, എല്ലാം തിരിച്ചു പിടിക്കും"; സ്വർണപ്പാളി വിവാദത്തിൽ എം.വി. ഗോവിന്ദൻ

ഉത്തരവാദിത്തം സർക്കാർ നിർവഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
MV Govindan over sabarimala gold theft case
എം.വി. ഗോവിന്ദൻ

File pic

Updated on

തിരുവനന്തപുരം: ശബരിമലയിൽ അയ്യപ്പന് ഒരു നഷ്ടവും വരുത്താതെ എല്ലാം തിരിച്ചു പിടിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി‌. ഗോവിന്ദൻ. ക്ഷേത്രത്തിലെ ദ്വാരപാലക ശിൽപ്പപാളിയിൽ നിന്ന് സ്വർണം നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അറിയുന്നവരും അറിയപ്പെടാത്തവരുമെല്ലാം ഇതിന്‍റെ ഭാഗമാണ്.

അവരെയെല്ലാം നിയമത്തിന്‍റെ മുന്നിൽ കൊണ്ടു വന്ന് ശിക്ഷ ഉറപ്പാക്കുമെന്നും നഷ്ടപ്പെട്ട സ്വർണം തിരിച്ചെടുക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. സ്വർണപ്പാളി വിവാദത്തിൽ ഓരോന്നായി പുറത്തേക്ക് വരുന്നുണ്ട്.

വരുന്നതിനെയെല്ലാം കണ്ടുപിടിക്കുക, കർശനമായ നിലപാട് സ്വീകരിക്കുക അതാണ് സർക്കാരിന്‍റെ ഉത്തരവാദിത്തമെന്നും ആ ഉത്തരവാദിത്തം സർക്കാർ നിർവഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com