'രാഷ്ട്രീയ പകപോക്കൽ'; ഇഡി റെയ്‌ഡിൽ പ്രതികരിച്ച് എം.വി. ഗോവിന്ദൻ

ഇഡിയുടെ റെയ്ഡ് രാഷ്ട്രീയ പകപോക്കലാണെന്നും പിണറായി വിജയനെ കടന്നാക്രമിക്കുകയാണ് ഇഡി റെയ്ഡിന്‍റെ ലക്ഷ‍്യമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു
m.v. govindan response in ed raid in pinarayi vijayan and p.a. muhammad riyas house
എം.വി. ഗോവിന്ദൻ
Updated on

തിരുവനന്തപുരം: മുൻ മുഖ‍്യമന്ത്രി പിണറായി വിജയൻ, മുൻ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് എന്നിവരുടെ വീടുകളിൽ ഇഡി റെയ്ഡ് നടത്തിയതിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഇഡിയുടെ റെയ്ഡ് രാഷ്ട്രീയ പകപോക്കലാണെന്നും പിണറായി വിജയനെ കടന്നാക്രമിക്കുകയാണ് ഇഡി റെയ്ഡിന്‍റെ ലക്ഷ‍്യമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.

പിണറായിയെയും സിപിഎമ്മിനെയും അങ്ങനെ ദുർബലപ്പെടുത്താൻ സാധിക്കില്ലെന്നും ഗോവിന്ദൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷ, രാഷ്ട്രീയ പാർട്ടികളെ നശിപ്പിക്കാൻ ശ്രമിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

logo
Metro Vaartha
www.metrovaartha.com