
എം.വി. ഗോവിന്ദൻ
തിരുവനന്തപുരം: വേടനെ വനം വകുപ്പ് വേട്ടയാടിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പുലിപ്പല്ലാണെന്ന് അറിയാതെയാണ് ധരിച്ചതെന്ന് വേടൻ വ‍്യക്തമാക്കിയിരുന്നു.
ഈ പ്രശ്നം അവിടെ വച്ചു തന്നെ തീരേണ്ടതായിരുന്നുവെന്നും, എന്നാൽ ഭീകരകുറ്റകൃത‍്യം ചെയ്ത വ‍്യക്തിയെന്ന നിലയിൽ വേടനെ കൊണ്ടുപോയത് തെറ്റാണെന്നുള്ള വനം മന്ത്രിയുടെ നിലപാടിനോട് യോജിക്കുന്നുവെന്നും ഗോവിന്ദൻ പറഞ്ഞു.
"കഞ്ചാവ് കേസിൽ പിടിയിലായ വേടന് അവിടെ വച്ചു തന്നെ പൊലീസിനു ജാമ‍്യം നൽകാമായിരുന്നു. എന്നാൽ, പുലിപ്പല്ല് ധരിച്ചു എന്ന് ആരോപിച്ച് വനംവകുപ്പ് കേസെടുത്ത നടപടി ഗൗരവമായി പരിശോധിക്കപ്പെടണം. പാവപ്പെട്ട ജനവിഭാഗത്തിന്‍റെ പ്രതിനിധിയാണ് വേടൻ എന്ന കലാകാരൻ. വേടന്‍റെ ലഹരി ഉപയോഗം അംഗീകരിക്കാൻ കഴിയില്ല.
കഞ്ചാവ് ഉപയോഗിച്ചിരുന്നതായി വേടൻ സമ്മതിച്ചിരുന്നു. ആ കുറ്റത്തിന് വേടനെതിരേ നടപടിയെടുക്കാം. ലഹരി ഉപേക്ഷിക്കാൻ ശ്രമിക്കുമെന്ന് വേടൻ പറഞ്ഞിരുന്നു. പുലിപ്പല്ല് സമ്മാനിച്ചത് സുഹൃത്ത് ആണെന്ന് വേടൻ പറഞ്ഞതാണ്. വേട്ടയാടലിന്‍റെ ആവശ‍്യം ഉണ്ടായിരുന്നില്ല", ഗോവിന്ദൻ പറഞ്ഞു