ശബരിമല യുവതി പ്രവേശനം; സർക്കാർ നിലപാട് കോടതിയിൽ പറ‍യുമെന്ന് എം.വി. ഗോവിന്ദൻ

വിശ്വാസികളുടെ താത്പര‍്യവും ജനാധിപത‍്യവും സംരക്ഷിക്കണമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു
m.v. govindan response in sabarimala womens entry

എം.വി. ഗോവിന്ദൻ

Updated on

പാലക്കാട്: ശബരിമല യുവതി പ്രവേശന വിഷയത്തിൽ സംസ്ഥാന സർക്കാരിന്‍റെ നിലപാട് കോടതിയിൽ‌ പറയുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. വിശ്വാസികളുടെ താത്പര‍്യവും ജനാധിപത‍്യവും സംരക്ഷിക്കണമെന്നും ജനാധിപത‍്യപരമായ അന്തസ് ഉയർത്തിപിടിക്കുമെന്നും അദ്ദേഹം വ‍്യക്തമാക്കി.

കോടതിയിൽ സർക്കാർ പറയുന്ന കാര‍്യം തനിക്ക് പറയാൻ സാധിക്കില്ലെന്നും കോടതി പറഞ്ഞപ്പോളാണ് യുവതികളെ ശബരിമലയിൽ കയറ്റിയതെന്നും പാർട്ടി നിലപാട് പറയേണ്ടപ്പോൾ പറയുമെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.

logo
Metro Vaartha
www.metrovaartha.com