"വേടൻ ആധുനിക സംഗീതത്തിന്‍റെ പടത്തലവൻ, ചില ഉദ‍്യോഗസ്ഥർക്ക് കണ്ണുകടി": എം.വി. ഗോവിന്ദൻ

വേടനെ വേട്ടയാടാൻ അനുവദിക്കില്ലെന്നും വേണ്ടാത്ത ഇടപെടലാണ് വനംവകുപ്പ് ഉദ‍്യോഗസ്ഥർ പുലിപല്ല് കേസിൽ നടത്തിയതെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു
m.v. govindan supports rapper vedan
എം.വി. ഗോവിന്ദൻ
Updated on

കണ്ണൂർ: റാപ്പർ വേടനെതിരായ പുലിപല്ല് കേസിൽ വനംവകുപ്പ് ഉദ‍്യോഗസ്ഥരെ വിമർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. വേടനെ വേട്ടയാടാൻ അനുവദിക്കില്ലെന്നും വേണ്ടാത്ത ഇടപെടലാണ് വനംവകുപ്പ് ഉദ‍്യോഗസ്ഥർ പുലിപല്ല് കേസിൽ നടത്തിയതെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.

'ആധുനിക സംഗീതത്തിന്‍റെ പടത്തലവനാണ് വേടൻ. കഞ്ചാവ് പിടിച്ച സംഭവത്തിൽ തെറ്റു പറ്റിയെന്ന് വേടൻ സമ്മത്തിച്ചിരുന്നു. അത് അവിടെ തീരേണ്ടതാണ്. വേടന്‍റെ പാട്ട് ചില വനംവകുപ്പ് ഉദ‍്യോഗസ്ഥർക്ക് കണ്ണുകടിയുണ്ടാക്കുന്നു.

ജാമ‍്യമില്ല വകുപ്പ് പ്രകാരം വേടനെതിരേ കേസെടുത്തപ്പോൾ പാർട്ടി വേടന് ഒപ്പം നിന്നു. പാട്ടിലൂടെ വേടൻ കലാപം ഉണ്ടാക്കാനാണ് ശ്രമിക്കുന്നുവെന്നാണ് ആർഎസ്എസ് പറയുന്നത്. ആർഎസ്എസിന് എന്ത് കല‍? വേടൻ എഴുതി പാടുന്ന പാട്ടിന് കരുത്തുണ്ട്' എം.വി. ഗോവിന്ദൻ പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com