പിണറായിയെ വേട്ടയാടാനാണ് ശ്രമമെങ്കിൽ സംസ്ഥാന വ്യാപകമായി ജനകീയ പ്രതിഷേധം ഉയരും; ഇഡി നീക്കത്തിനെതിരേ എം.വി. ജയരാജൻ

പിണറായിക്കെതിരായ ഏതൊരു നീക്കത്തെയും പ്രതിരോധിക്കാനാണ് സിപിഎം നീക്കം
mv jayarajan says protest will if there is an attempt to hound pinarayi vijayan

എം.വി. ജയരാജൻ

Updated on

കണ്ണൂർ: മാസപ്പടി കേസില്‍ പിണറായി വിജയനെ വേട്ടയാടാനാണ് ശ്രമമെങ്കിൽ ജനകീയ പ്രതിഷേധവുമായി മുന്നോട്ട് പോവുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.വി. ജയരാജൻ. പിണറായിക്കെതിരേ ഇഡി നടത്തുന്ന രാഷ്‌ട്രീയ വേട്ടയിൽ കോൺഗ്രസ് ദേശീയ നേതൃത്വം നിലപാട് വ്യക്തമാക്കണമെന്നുംഅദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പിണറായിയെ അകത്താക്കാനാണ് തീരുമാനമെങ്കിൽ സംസ്ഥാന വ്യാപക പ്രതിഷേധം ഉണ്ടാവും. സിഎംആർഎലിൽ നിന്ന് പണം വാങ്ങിയത് ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയുമാണ്. ഇവരെ ചോദ്യം ചെയ്യാൻ പോലും ഇഡി തയ്യാറാകുന്നില്ലെന്നും അദ്ദേഹം വിമർശനം ഉന്നയിച്ചു.

പിണറായിക്കെതിരായ ഏതൊരു നീക്കത്തെയും പ്രതിരോധിക്കാനാണ് സിപിഎം നീക്കം. ഇഡി നടപടി രാഷ്ട്രീയ പകപോക്കലാണെന്നാണ് സിപിഎം പ്രതികരിക്കുന്നത്. നിയമനടപടികളെ ശക്തമായി പ്രതിരോധിക്കാനും പിണറായിയെയും റിയാസിനെയുമടക്കം സംരക്ഷിക്കാനുമാണ് സിപിഎം തയാറെടുക്കുന്നത്.

logo
Metro Vaartha
www.metrovaartha.com