

കൊച്ചി: കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ക്രൈസ്തവ മതമേലധ്യക്ഷൻമാരുമായി കൂടിക്കാഴ്ച്ച നടത്തും. തിങ്കളാഴ്‌ച വൈകിട്ട് 7 മണിക്ക് താജ് മലബാർ ഹോട്ടലിലാണ് കൂടിക്കാഴ്ച്ച. 8 പേർക്കാണ് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച്ചക്ക് ക്ഷണം.
ക്ഷണം ലഭിച്ചവർ
1. മാർ ജോർജ്ജ് ആലഞ്ചേരി, സീറോ മലബാർ സഭ
2. ബസേലിയോസ് മാർതോമ്മ മാത്യൂസ് ത്രിതീയൻ കാതോലിക്ക, ഓർത്തഡോക്സ് സഭ
3. ജോസഫ് മാർ ഗ്രീഗോറിയോസ്, യാക്കോബായ സഭ
4. മാർ മാത്യു മൂലക്കാട്ട്, ക്നാനായ കത്തോലിക്ക സഭ, കോട്ടയം
5. മാർ ഔജിൻ കുര്യാക്കോസ്, കൽദായ സുറിയാനി സഭ
6. കർദ്ദിനാൾ മാർ ക്ലീമിസ്, സീറോ മലങ്കര സഭ
7. ആർച്ച്ബിഷപ് മാർ ജോസഫ് കളത്തിപ്പറമ്പിൽ, ലത്തീൻ സഭ
8. കുര്യാക്കോസ് മാർ സേവേറിയൂസ്, ക്നാനായ സിറിയൻ സഭ, ചിങ്ങവനം
റോഡ് ഷോയുടെ ദൂരം കൂട്ടി..
പ്രധാനമന്ത്രിയുടെ റോഡ് ഷോയുടെ ദൂരം 1.2 കിലോമീറ്ററിൽ നിന്നും 1.8 കിലോമീറ്ററിലേക്ക് മാറ്റി. പേരണ്ടൂർ പാലം മുതൽ തേവര കോളെജ് വരെയാണ് റോഡ് ഷോ. ജനപങ്കാളിത്തം കൂടുതലുണ്ടാവുമെന്ന കണക്കുകൂട്ടലിന്‍റെ പശ്ചാത്തലത്തിലാണ് ദൂരം കൂട്ടിയത്.