മീശപ്പുലിമലയിലും നീലക്കുറിഞ്ഞി പൂത്തു; പാക്കേജുമായി വനം വകുപ്പ്

നീലക്കുറിഞ്ഞി കാണാൻ വേണ്ടി മാത്രമായി സ്പെഷ്യൽ പാക്കേജും വനംവകുപ്പ് തയാറാക്കുന്നുണ്ട്.
 Neelakurinji blooms at Meesapulimala too; Forest Department introduces packages

മീശപ്പുലിമലയിലും നീലക്കുറിഞ്ഞി പൂത്തു; പാക്കേജുമായി വനം വകുപ്പ്

Updated on: 

മൂന്നാർ: മീശപ്പുലിമല ഇക്കോടൂറിസം കേന്ദ്രത്തിൽ പൂത്തുലഞ്ഞ് നീലക്കുറിഞ്ഞി. ഡിസംബർ അവസാനം വരെ പൂക്കൾ കാണാൻ സാധിക്കുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. ചൊക്രമുടിയുൾപ്പെടെയുള്ള മേഖലകളിൽ നേരത്തേ മഴ ലഭിച്ചതിനാലാണ് നീലക്കുറിഞ്ഞികൾ നേരത്തേ പൂത്തത്. ഒരു മാസത്തോളം നീണ്ടു നിന്ന വസന്തം ചൊക്രമുടിയിൽ അവസാനിച്ചപ്പോഴാണ് മീശപ്പുലിമലയിൽ നീലക്കുറിഞ്ഞി പൂത്തിരിക്കുന്നത്.

വനംവകുപ്പിന്‍റെ സൈറ്റ് വഴി മുൻകൂട്ടി ബുക്ക് ചെയ്ത് മീശപ്പുലിമലയിലെ നീലക്കുറിഞ്ഞികൾ കാണാം. നീലക്കുറിഞ്ഞി കാണാൻ വേണ്ടി മാത്രമായി സ്പെഷ്യൽ പാക്കേജും വനംവകുപ്പ് തയാറാക്കുന്നുണ്ട്.

സമുദ്ര നിരപ്പിൽ നിന്ന് 8000 അടിയിലധികം മുകളിലാണ് മീശപ്പുലിമല. സാധാരണ ട്രക്കിങ് ചെയ്യാൻ 30 കിലോമീറ്ററോളം ജീപ്പിൽ സഞ്ചരിച്ച ശേഷം 8 കിലോമീറ്റർ ട്രക്കിങ്ങും ചെയ്യേണ്ടതുണ്ട്.

logo
Metro Vaartha
www.metrovaartha.com