

ചെന്താമര
പാലക്കാട്: കേരളത്തെ ഒന്നടക്കം നടുക്കിയ കേസായിരുന്നു നെന്മാറ കൊലപാതകങ്ങൾ. ഭാര്യയും മക്കളും പിണങ്ങിപ്പോയത് അയൽവാസിയുടെ ദുർമന്ത്രവാദം മൂലമെന്ന് കരുതി ആദ്യം അയൽ വാസിയായ 35 കാരിയെ വെട്ടിക്കൊലപ്പെടുത്തുന്നു. അറസ്റ്റിലായ 5 വർഷത്തോളം ജയിലിൽ കഴിഞ്ഞ് ജാമ്യത്തിലിറങ്ങി അവരുടെ ഭർത്താവിനെയും അമ്മയെയും വെട്ടിക്കൊലപ്പെടുത്തുന്നു. ഇപ്പോഴിതാ ഇരട്ടക്കൊല കേസിലും ചെന്താമര കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരിക്കുകയാണ്.
ഈ മൂന്ന് കൊലപാതകകേസിലും പിടിയിലായിട്ടും യാതൊരു ഭാവഭേദമോ കുറ്റബോധമോ ഇല്ലാതെയാണ് വിധി കേൾക്കാനായി ചെന്താമര പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയിലേക്കെത്തിയത്. കുറ്റബോധമില്ലെന്ന് മാത്രമല്ല, ഇപ്പോഴും ചെന്താമര വെല്ലുവിളികൾ തുടരുകയാണ്.
ഒരു ചെകിടത്ത് അടിച്ചാല്‍ മറ്റേ ചെകിടും കാണിക്കന്‍ താന്‍ ഗാന്ധിജി അല്ലെന്നായിരുന്നു ചെന്താമരയുടെ പ്രതികരണം. മാത്രമല്ല, വേണ്ടി വന്നാല്‍ ഇനിയും ആളുകളെ കൊല്ലുമെന്നും ചെന്താമര കോടതിയില്‍ പറഞ്ഞു. എഴുതാന്‍ പറ്റുന്നത് എഴുതിക്കോ, എനിക്കൊരു പ്രശ്നവുമില്ല എന്നാണ് ചെന്താമര ജഡ്ജിയോട് പറഞ്ഞത്. ഇങ്ങനെ അവസ്ഥ നിങ്ങൾക്കും വരണം, അപ്പോൾ അറിയാം. എനിക്ക് തടസം നിന്നാൽ ഇങ്ങനെ ആയിരിക്കും പെരുമാറ്റമെന്നും ചെന്താമര കോടതിയില്‍ പറഞ്ഞു.