സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയിൽ നവജാത ശിശുവിന്‍റെ മൃതദേഹം; അമ്മ ഉപേക്ഷിച്ച് പോയതെന്ന് പൊലീസ്

തിങ്കളാഴ്ച രാത്രിയാണ് വയറുവേദനയെ തുടർന്ന് ചാലിയാർ സ്വദേശിയായ യുവതി ആശുപത്രിയിൽ എത്തിയത്
newborn baby found dead toilet bucket nilambur

സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയിൽ നവജാത ശിശുവിന്‍റെ മൃതദേഹം; അമ്മ ഉപേക്ഷിച്ച് പോയതെന്ന് പൊലീസ്

Representative image
Updated on

മലപ്പുറം: സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയിൽ ബക്കറ്റിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം നിലമ്പൂർ-അകമ്പാടത്തെ ആശുപത്രിയിൽ ചൊവ്വാഴ്ചയായിരുന്നു സംഭവം. ചാലിയാർ സ്വദേശിയായ യുവതിയാണ് കുട്ടിയെ ഉപേക്ഷിച്ചതെന്നാണ് വിവരം. സംഭവത്തിൽ പൊലീസ് കേസെടുക്ക് അന്വേഷണം ആരംഭിച്ചു.

തിങ്കളാഴ്ച രാത്രിയാണ് വയറുവേദനയെ തുടർന്ന് ചാലിയാർ സ്വദേശിയായ യുവതി ആശുപത്രിയിൽ എത്തിയത്. ഗൈനക്കോളജിസ്റ്റ് ഇല്ലാത്തതിനാൽ മറ്റൊരു ആശുപത്രിയിലേക്ക് റെഫർ ചെയ്തു. അതിനിടയിൽ ശുചിമുറിയിൽ പ്രസവിച്ച യുവതി കുട്ടിയെ ബക്കറ്റിൽ ഉപേക്ഷിച്ചു പോവുകയായിരുന്നു. രാവിലെ ശുചിമുറി വൃത്തിയാക്കാൻ എത്തിയ സ്റ്റാഫ് ആണ് ബക്കറ്റിൽ നവജാത ശിശുവിനെ കണ്ടത്. കുട്ടി നേരത്തെ തന്നെ മരിച്ചിരുന്നു.

പൊലീസ് നഴ്സുമാരുടെയും മറ്റ് ജീവനക്കാരുടെയും മൊഴി രേഖപ്പെടുത്തി. യുവതിയും ഭർത്താവും നിലവിൽ നിലമ്പൂർ ജില്ലാ ആശുപത്രിയിലുണ്ടെന്നാണ് വിവരം. ഇവരെ ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് പൊലീസ്.

logo
Metro Vaartha
www.metrovaartha.com