

മുഹമ്മദ് ഇർഫാൻ
വേങ്ങര: ശ്രീലങ്കയിൽ സ്കൂബ ഡൈവിങ്ങിനിടെ നവവരൻ മരിച്ചു. പറപ്പൂർ സ്വദേശി മുഹമ്മദ് ഇർഫാൻ (28) ആണ് മരിച്ചത്. ജൂൺ 8നായിരുന്നു ഇർഫാന്‍റെ നിക്കാഹ്. ഭാര്യ ശിഫയ്ക്കും സുഹൃത്തിന്‍റെ കുടുംബത്തിനുമൊപ്പമാണ് ശ്രീലങ്കയിലെത്തിയത്. ട്രോങ്കാ മാലിയിൽ സ്കൂബ ഡൈവിങ്ങിനിടെയായിരുന്നു മരണം.
ഹൃദയാഘാതമാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം നാട്ടിലെത്തിക്കും.