നിലമ്പൂർ തിരിച്ചു പിടിച്ച് യുഡിഎഫ്; വീണ്ടും തോറ്റ് സ്വരാജ്

എൽഡിഎഫിനു ഉറപ്പുണ്ടായിരുന്ന ബൂത്തുകളിൽ പോലും വൻ തിരിച്ചടിയാണ് സ്വരാജ് നേരിട്ടത്.
Nilambur by poll aryadan Shaukat won

ആര്യാടൻ ഷൗക്കത്ത്

Updated on

മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെ വിജയിച്ച് യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത്. 11077 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് ഒരുകാലത്ത് ആര്യാടൻ മുഹമ്മദിന്‍റെ ഉറച്ച കോട്ടയായിരുന്ന നിലമ്പൂരിനെ ആര്യാടൻ ഷൗക്കത്ത് തിരിച്ചു പിടിച്ചത്. 2016 മുതലാണ് മണ്ഡലം എൽഡിഎഫിനു സ്വന്തമായത്. എൽഡിഎഫ് സ്ഥാനാർഥിയായി വിജയിച്ച പി.വി. അൻവർ രാജി വച്ചതിനു പിന്നാലെയാണ് മണ്ഡലം ഉപതെരഞ്ഞെടുപ്പിന് ഒരുങ്ങിയത്.

അതേ സമയം എൽഡിഎഫ് സ്ഥാനാർഥി എം. സ്വരാജ് വീണ്ടും പരാജയം രുചിച്ചു. എൽഡിഎഫിനു ഉറപ്പുണ്ടായിരുന്ന ബൂത്തുകളിൽ പോലും വൻ തിരിച്ചടിയാണ് സ്വരാജ് നേരിട്ടത്. സ്വതന്ത്രസ്ഥാനാർഥിയായി മത്സരിച്ച പി.വി. അൻവർ വോട്ടു പിടിച്ചതും എൽഡിഎഫിന് വിനയായി.

ആര്യാടൻ ഷൗക്കത്തിന് 69,932 വോട്ടും എം സ്വരാജ് 59,140 വോട്ടുകളും നേടി. എൻഡിഎ സ്ഥാനാർഥി മോഹൻ ജോർജിന് 7593 വോട്ടുകൾ മാത്രമാണ് നേടിയത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com