

നിപ: രോഗിയുടെ സ്ഥിതി അതീവഗുരുതരം, റൂട്ട് മാപ്പ് പുറത്തുവിടും
representative image
കോഴിക്കോട്: കോഴിക്കോട് നിപ സ്ഥിരീകരിച്ച 43കാരന്‍റെ നില അതീവ ഗുരുതരമായി തുടരുന്നു. നിലവിൽ മെഡിക്കൽ കോളെജിൽ പ്രത്യേകം സജ്ജീകരിച്ച ഐസൊലേഷൻ വാർഡിലാണ് രോഗി. അസുഖബാധിതനായ വ്യക്തിയുടെ രക്ത സാമ്പിൾ പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.
ഫലം വരുന്നതോടെ കൂടുതൽ വ്യക്തത വരും. കോഴിക്കോട് മെഡിക്കൽ കോളെജിൽ നടത്തിയ പ്രാഥമിക പരിശോധനയിലാണ് നിപ സ്ഥിരീകരിച്ചത്.
അസുഖ ബാധിതനായ വ്യക്തിയുടെ കുടുംബാംഗങ്ങളോടും ബന്ധുക്കളോടും സംസാരിച്ച ശേഷം ഇയാളുടെ റൂട്ട് മാപ്പ് തയാറാക്കിയിട്ടുണ്ട്. രോഗിയുമായി അടുത്ത സമ്പർക്കത്തിലുണ്ടായിരുന്ന അഞ്ച് പേരുടെ രക്തസാമ്പിൾ പരിശോധനയ്ക്ക് അയക്കും.