ലൈംഗിക പീഡന ആരോപണം ഗൂഢാലോചന; നിവിൻ പോളി ഡിജിപിക്ക് പരാതി നൽകി

നേര്യമംഗലം ഊന്നുകൽ സ്വദേശിയായ യുവതിയാണ് നിവിൻ പോളിക്കെതിരേ ആരോപണമുന്നയിച്ചിരിക്കുന്നത്.
nivin pauly
നിവിൻ പോളിfile image
Updated on

തിരുവനന്തപുരം: സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്ന് ആരോപിച്ച യുവതിക്കെതിരേ ഡിജിപിക്ക് പരാതി നൽകി നടൻ നിവിൻ പോളി. യുവതിയുടെ ആരോപണം വ്യാജമാണെന്നും ഗൂഢാലോചനയുടെ ഭാഗമാണെന്നുമാണ് നിവിൻ പോളി പരാതിപ്പെട്ടിരിക്കുന്നത്.

നേര്യമംഗലം ഊന്നുകൽ സ്വദേശിയായ യുവതിയാണ് നിവിൻ പോളിക്കെതിരേ ആരോപണമുന്നയിച്ചിരിക്കുന്നത്. പരാതിയിൽ നിവിൻ അടക്കം ആറു പേർക്കെതിരേ കേസ് എടുത്തിട്ടുണ്ട്. നവംബർ 1 മുതൽ ഡിസംബർ 15 വരെ മയക്കു മരുന്നു നൽകി നിരന്തരമായി പീഡിപ്പിച്ചുവെന്നാണ് ആരോപണം. കേസിൽ മുൻകൂര്യ ജാമ്യം തേടി നിവിൻ വ്യാഴാഴ്ച ഹൈക്കോടതിയെ സമീപിച്ചേക്കും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com