തൃശൂർ പൂരം അലങ്കോലപ്പെടുത്തൽ: ഉദ‍്യോഗസ്ഥ ഗൂഢാലോചനയില്ലെന്ന് അന്വേഷണ റിപ്പോർട്ട്

അന്വേഷണ റിപ്പോർട്ട് ക്രൈംബ്രാഞ്ച് എഡിജിപിക്ക് കൈമാറി
no conspiracy in thrissur pooram disruption report

തൃശൂർ പൂരം അലങ്കോലപ്പെടുത്തൽ: ഉദ‍്യോഗസ്ഥ ഗൂഢാലോചനയില്ലെന്ന് അന്വേഷണ റിപ്പോർട്ട്

Updated on

തൃശൂർ: തൃശൂർ പൂരം അലങ്കോലപ്പെടുത്തിയതിനു പിന്നിൽ തിരുവമ്പാടി ദേവസ്വം ബോർഡ് ആണെന്ന് അന്വേഷണ റിപ്പോർട്ട്. പൂരം കലക്കിയതിൽ ഉദ‍്യോഗസ്ഥ ഗൂഢാലോചനയില്ലെന്നും റിപ്പോർട്ടിൽ‌ പറയുന്നു. അന്വേഷണ റിപ്പോർട്ട് ക്രൈംബ്രാഞ്ച് എഡിജിപിക്ക് കൈമാറി.

എഡിജിപി എം.ആർ. അജിത് കുമാറിനെ പറ്റി റിപ്പോർട്ടിൽ പരാമർശമില്ലെന്നാണ് വിവരം. തിരുവമ്പാടി ദേവസ്വം ബോർഡ് മനപൂർവം പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ശ്രമിച്ചെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. 2024ലാണ് പൂരം കലക്കലുമായി ബന്ധപ്പെട്ട് എസ്ഐടി അന്വേഷണം പ്രഖ‍്യാപിച്ചിരുന്നത്.

logo
Metro Vaartha
www.metrovaartha.com