വടക്കുന്നാഥ ക്ഷേത്ര മൈതാനത്ത് സിനിമാ ഷൂട്ടിങ് വേണ്ട: ഹൈക്കോടതി

സിനിമാ ചിത്രീകരണത്തിന് അനുമതി നൽകിയാൽ ഭക്തർക്ക് ബുദ്ധിമുട്ടാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഉത്തരവ്.
തൃശൂർ വടക്കുന്നാഥ ക്ഷേത്രം
തൃശൂർ വടക്കുന്നാഥ ക്ഷേത്രം

കൊച്ചി: തൃശൂർ വടക്കുന്നാഥ ക്ഷേത്രത്തിന്‍റെ മൈതാനത്ത് സിനിമാ ഷൂട്ടിങ് വേണ്ടെന്ന് ഹൈക്കോടതി. സിനിമാ ചിത്രീകരണത്തിന് അനുമതി നൽകിയാൽ ഭക്തർക്ക് ബുദ്ധിമുട്ടാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഉത്തരവ്. ക്ഷേത്ര മൈതാനത്തെ സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ട് സിനിമാ നിർമാതാവ് നൽകിയ ഹർജിയിലാണ് പരാമർശം. സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ട് നിർമാതാവ് ദേവസ്വം ബോർഡിന് അപേക്ഷ നൽകിയിരുന്നു. എന്നാൽ അസിസ്റ്റന്‍റ് കമ്മിഷണറുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ഈ അപേക്ഷ ദേവസ്വം കമ്മിഷണർ നിരസിച്ചു. ഇതിനെതിരേയാണ് നിർമാതാവ് ഹൈക്കോടതിയെ സമീപിച്ചത്.

ഈ ഹർജി പരിഗണിക്കവേയാണ് ഹൈക്കോടതിയുടെ ഉത്തരവ്. ക്ഷേത്ര മൈതാനത്ത് സിനിമാ ചിത്രീകരണം നടക്കുന്നില്ലെന്ന് ഉറപ്പു വരുത്താൻ കൊച്ചിൻ ദേവസ്വം ബോർഡിനോടും ആവശ്യപ്പെട്ടിട്ടുണ്ട്.

സിനിമാ ചിത്രീകരണം നടക്കുമ്പോൾ ബൗൺസേഴ്സ് വിശ്വാസികളെ നിയന്ത്രിക്കുന്ന സ്ഥിതിയുണ്ടാകുമെന്നും ഇത് അനുവദിക്കാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com