ചങ്ങനാശേരി ദുരിതാശ്വാസ ക്യാംപിൽ രാവിലെ മുതൽ പട്ടിണി

സംസ്ഥാനത്തെ എല്ലാ ദുരിതാശ്വാസ ക്യാംപുകളിലും അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കിയിട്ടുണ്ടെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്‍റെ പ്രസ്താവന വന്നതിനു തൊട്ടു പിന്നാലെ കോട്ടയം ക്യാംപിൽ പട്ടിണി വാർത്ത
No food in Kottayam relief camp

പ്രതീകാത്മക ചിത്രം.

File

Updated on

കോട്ടയം: വെള്ളപ്പൊക്കത്തെത്തുടർന്ന് മാറ്റിപ്പാർപ്പിച്ച കുടുംബങ്ങളെ സർക്കാർ പട്ടിണിക്കിടുന്നു. കോട്ടയം ജില്ലയിലെ ചങ്ങനാശേരി ടൗൺ എൽപി സ്കൂളിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാംപിൽ രാവിലെ മുതൽ ഭക്ഷണം നൽകിയിട്ടില്ലെന്നു പരാതി. ഉച്ചയ്ക്ക് ഒരു മണിയായിട്ടും പച്ചവെള്ളം മാത്രമാണ് നൽകിയിട്ടുള്ളത്.‌

പരാതി പറഞ്ഞ അന്തേവാസികളോട് അധികൃതർ അപമര്യാദയായി പെരുമാറിയെന്നും പരാതിയുണ്ട്. അടുത്ത ക്യാംപിൽ പോയി കഴിക്കാൻ ചില ഉദ്യോഗസ്ഥർ പറഞ്ഞെന്നും ക്യാംപിൽ താമസിക്കുന്നവർ ചൂണ്ടിക്കാട്ടുന്നു.

സംസ്ഥാനത്തെ എല്ലാ ദുരിതാശ്വാസ ക്യാംപുകളിലും അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കിയിട്ടുണ്ടെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്‍റെ പ്രസ്താവന വന്നതിനു തൊട്ടു പിന്നാലെയാണ് കോട്ടയം ക്യാംപിലെ പട്ടിണി വാർത്തയും പുറത്തുവരുന്നത്.

ഒടുവിൽ മാധ്യമങ്ങളിൽ വാർത്ത വന്നു തുടങ്ങിയ ശേഷം, ഉച്ച കഴിഞ്ഞ് രണ്ടരയ്ക്കു ശേഷമാണ് ക്യാംപിൽ ഭക്ഷണം എത്തിയത്.

logo
Metro Vaartha
www.metrovaartha.com