

സുഹൈൽ സജീവ്
കൊച്ചി: നെടുമ്പാശേരി മിനി കൂപ്പർ അപകടക്കേസിലെ മുഖ്യപ്രതി സുഹൈൽ സജീവിന് ഉടൻ ജാമ്യമില്ല. അപകടം ബോധപൂർവം സൃഷ്ടിച്ചതല്ലെന്ന സുഹൈലിന്‍റെ വാദം ഹൈക്കോടതി അംഗീകരിച്ചില്ല. കേസിലെ മറ്റു മൂന്ന് പ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചു.
നിനവ്, ജോയൽ എസ്. ആന്‍റോ, അമീൻ ഷാ എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. നാല് പേരുടെയും ജാമ്യാപേക്ഷ കോടതി പരിഗണിച്ചെങ്കിലും സുഹൈൽ സജീവിന്‍റെ ജാമ്യത്തിൽ പ്രത്യേക വ്യവസ്ഥ ഏർപ്പെടുത്തുകയായിരുന്നു. നവംബർ 16-ന് മാത്രമേ സുഹൈലിനെ ജാമ്യത്തിൽ വിടാവൂ എന്നാണ് ഹൈക്കോടതിയുടെ നിർദേശം.
നിലവിൽ നാല് പേരും കാക്കനാട് ബോസ്റ്റൽ സ്കൂളിലാണ് കഴിയുന്നത്. കോടതി ഉത്തരവനുസരിച്ച് മറ്റ് മൂന്ന് പ്രതികൾ പുറത്തിറങ്ങിയാലും സുഹൈൽ നവംബർ 16 വരെ ബോസ്റ്റൽ സ്കൂളിൽ തുടരും.