കേരളത്തിൽ തത്കാലം ലോഡ് ഷെഡ്ഡിങ് ഇല്ല

ലോഡ് ഷെഡ്ഡിങ് ഏർപ്പെടുത്തേണ്ടെന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനം
Representative Image
Representative Image
Updated on

തിരുവനന്തപുരം: സംസ്ഥാനത്ത് തത്കാലം ലോഡ് ഷെഡ്ഡിങ് അടക്കമുള്ള വൈദ്യുതി നിയന്ത്രണ നടപടികൾ ഉണ്ടാകില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

അടുത്ത മാസം നാലിനു ചേരുന്ന ഉന്നതതല യോഗത്തിൽ സ്ഥിതി പുനരവലോകനം ചെയ്യും. അതുവരെ മാത്രമാണ് ലോഡ് ഷെഡ്ഡിങ് ഏർപ്പെടുത്തേണ്ടെന്ന തീരുമാനം.

കേന്ദ്ര സർക്കാരിനു കീഴിലുള്ള വൈദ്യുതി നിലയങ്ങളെ പ്രശ്നങ്ങൾ കാരണം കേന്ദ്ര വിഹിതത്തിൽ കുറവുണ്ടായിരുന്നു. തകരാർ പരിഹരിച്ചതിനെത്തുടർന്ന് ഇതു പുനസ്ഥാപിച്ച സാഹചര്യത്തിലാണ് തത്കാലം നിയന്ത്രണം വേണ്ടെന്ന തീരുമാനം.

അതേസമയം, പുറത്തു നിന്ന് ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങുന്നത് തുടരുകയാണ്. വീണ്ടും വൈദ്യുതി വാങ്ങുന്നതിനുള്ള ടെൻഡർ പരിഗണിക്കുന്നത് സെപ്റ്റംബർ നാലിനാണ്. അതിൽ ന്യായ വിലയ്ക്ക് വൈദ്യുതി ലഭ്യമാകുമോ എന്നു പരിശോധിച്ച ശേഷമായിരിക്കും ലോഡ് ഷെഡ്ഡിങ്ങിന്‍റെ കാര്യത്തിൽ പുതിയ തീരുമാനം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com