ലോഡ് ഷെഡിങ് വേണ്ടെന്ന് സർക്കാർ‌: മറ്റ് മാർഗങ്ങൾ തേടാൻ നിർ‌ദേശം

മറ്റ് ബദൽ മാർഗങ്ങൾ ചർച്ച ചെയ്യാൻ ഇന്ന് വൈകിട്ട് കെഎസ്ഇബി ഉന്നതതല യോഗം ചേരുന്നുണ്ട്
no load shedding in the state
no load shedding in the state
Updated on

തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഏർപ്പെടുത്തേണ്ടതില്ലെന്ന് സർക്കാർ തീരുമാനം. വൈദ്യുതി പ്രതിസന്ധിക്ക് മറ്റ് വഴികൾ തേടാൻ കെഎസ്ഇബിയോട് നിർദേശിക്കുകയും ചെയ്തു. വൈദ്യുതി മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കെഎസ്ഇബി ഉന്നതതല യോഗത്തിലാണ് ലോഡ് ഷെഡിങ് വേണ്ടമെന്ന കെഎസ്ഇബിയുടെ ആവശ്യം സർക്കാർ നിരാകരിച്ചത്.

നിലവിലെ സാഹചര്യത്തിൽ ലോഡ് ഷെഡിങ് അനുവാര്യമാണെന്ന് കെഎസ്ഇബി യോഗത്തിൽ ആവർത്തിച്ചു. എന്നാൽ ഇത് അംഗീകരിക്കാതെ ബദൽ മാർഗങ്ങൾ തേടാൻ സർക്കാർ ആവശ്യപ്പെട്ടതോടെ വൈദ്യുതി ഉപഭോഗം കൂടുതലുള്ള പ്രദേശത്തെ ട്രാന്‍സ്‌ഫോര്‍മറുകള്‍ക്ക് വേണ്ടത്ര ശേഷിയില്ലാത്ത മേഖലകളില്‍ താല്‍ക്കാലിക വൈദ്യുതി നിയന്ത്രണം അടക്കം പരിഗണിക്കാനാണ് നീക്കം.

ചർച്ചയുടെ വിശദാംശങ്ങൾ വൈദ്യുതി മന്ത്രി മുഖ്യമന്ത്രിയെ അറിയിക്കും. മറ്റ് ബദൽ മാർഗങ്ങൾ ചർച്ച ചെയ്യാൻ ഇന്ന് വൈകിട്ട് കെഎസ്ഇബി ഉന്നതതല യോഗം ചേരുന്നുണ്ട്. ഇതിനു ശേഷമാകും വൈദ്യുതി പ്രതിസന്ധിയില്‍ അന്തിമ തീരുമാനമുണ്ടാകുക.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com