പുതിയ സെക്രട്ടേറിയറ്റ് കെട്ടിടം ഉടൻ വേണ്ടെന്ന് ശുപാർശ

പു​തി​യ സെ​ക്ര​ട്ടേ​റി​യ​റ്റ് കെ​ട്ടി​ടം നി​ർ​മി​ക്കാ​ൻ ന​ഗ​ര​പ​രി​ധി​യി​ൽ സ്ഥ​ലം ക​ണ്ടെ​ത്തു​ന്ന​ത് സംസ്ഥാന സ​ർ​ക്കാ​രി​നു വ​ലി​യ സാ​മ്പ​ത്തി​ക ബാ​ധ്യ​ത സൃ​ഷ്ടി​ക്കു​മെ​ന്ന് സ​മി​തി.
Kerala Secretariat
Kerala Secretariat

തി​രു​വ​ന​ന്ത​പു​രം: പു​തി​യ സെ​ക്ര​ട്ടേ​റി​യ​റ്റ് കെ​ട്ടി​ടം നി​ർ​മി​ക്കാ​ൻ ന​ഗ​ര​പ​രി​ധി​യി​ൽ സ്ഥ​ലം ക​ണ്ടെ​ത്തു​ന്ന​ത് സംസ്ഥാന സ​ർ​ക്കാ​രി​നു വ​ലി​യ സാ​മ്പ​ത്തി​ക ബാ​ധ്യ​ത സൃ​ഷ്ടി​ക്കു​മെ​ന്ന് സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ ഭ​ര​ണ പ​രി​ഷ്ക്കാ​ര​ത്തെ​ക്കു​റി​ച്ച് പ​ഠി​ച്ച വി.​എ​സ്. സെ​ന്തി​ൽ അ​ധ്യ​ക്ഷ​നാ​യ സ​മി​തി.

സ്ഥ​ല​പ​രി​മി​തി​യു​ള്ള​തി​നാ​ൽ, പാ​ള​യ​ത്തു നി​ന്ന് 5 കി​ലോ​മീ​റ്റ​ർ അ​ക​ലെ സ്ഥ​ലം ക​ണ്ടെ​ത്തി സെ​ക്ര​ട്ടേ​റി​യ​റ്റ് മാ​റ്റി സ്ഥാ​പി​ക്കു​ന്ന കാ​ര്യം പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന ഭ​ര​ണ​പ​രി​ഷ്ക്കാ​ര ക​മ്മി​ഷ​ന്‍റെ ശു​പാ​ർ​ശ നി​ല​വി​ൽ ന​ട​പ്പാ​ക്കേ​ണ്ട​തി​ല്ലെ​ന്നാ​ണ് സ​മി​തി നി​ര്‍ദേ​ശം. പു​തി​യ കെ​ട്ടി​ട​ത്തി​നു സ്ഥ​ലം ക​ണ്ടെ​ത്തി​യാ​ൽ ആ ​സ്ഥ​ല​ത്തെ മി​നി ടൗ​ൺ​ഷി​പ്പാ​യി വി​ക​സി​പ്പി​ക്കേ​ണ്ടി വ​രും. ക്വാ​ർ​ട്ടേ​ഴ്സു​ക​ൾ, ഷോ​പ്പി​ങ് മാ​ളു​ക​ൾ തു​ട​ങ്ങി​യ അ​നു​ബ​ന്ധ സൗ​ക​ര്യ​മൊ​രു​ക്ക​ണം. ഇ​തി​നു നി​ര​വ​ധി വ​ർ​ഷ​ങ്ങ​ൾ വേ​ണ്ടി​വ​രും.

ഇ​പ്പോ​ഴ​ത്തെ കെ​ട്ടി​ടം ദീ​ർ​ഘ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ ഉ​പ​യോ​ഗി​ക്കാ​നു​ള്ള പ്ര​വൃ​ത്തി​ക​ൾ ചെ​യ്യ​ണം. പൈ​തൃ​കം ഉ​റ​പ്പു​വ​രു​ത്തി ശാ​സ്ത്രീ​യ​മാ​യി റീ ​മോ​ഡ​ലി​ങ് ചെ​യ്താ​ൽ സെ​ക്ര​ട്ടേ​റി​യ​റ്റ് മ​റ്റൊ​രു സ്ഥ​ല​ത്തേ​ക്ക് മാ​റ്റേ​ണ്ടി വ​രി​ല്ല.

പൈ​തൃ​ക മ​ന്ദി​ര​ങ്ങ​ൾ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ചെ​യ്തി​ട്ടു​ള്ള ഏ​ജ​ൻ​സി​യെ ഇ​തി​നു ചു​മ​ത​ല​പ്പെ​ടു​ത്ത​ണം. നി​യ​മ​സ​ഭ​യി​ൽ നി​ന്ന് വ​ള​രെ അ​ക​ലെ സെ​ക്ര​ട്ടേ​റി​യ​റ്റ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പ്ര​യാ​സം സൃ​ഷ്ടി​ക്കും- റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com