

കോടതിയിലും രക്ഷയില്ല; 124 കേസുകളിലെ തൊണ്ടിമുതലുകൾ കാണാനില്ല
Representative image
കൊച്ചി: എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി-II ൽ നിന്ന് തൊണ്ടി മുതലുകൾ കാണാതായതായി പരാതി. പാർക് അവന്യു റോഡിലെ കോടതിയിൽ സൂക്ഷിച്ചിരുന്ന124 കേസുകളുമായി ബന്ധപ്പെട്ട തൊണ്ടിമുതലുകളാണ് മോഷ്ടിക്കപ്പെട്ടത്. റാഡോ വാച്ച് ഉൾപ്പെടെയുള്ളവ കാണാതായവയുടെ കൂട്ടത്തിൽ ഉണ്ട്. കൊച്ചി സിറ്റി സെൻട്രൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
കോടതി ജൂനിയർ സൂപ്രണ്ടന്‍റ് ലിനി കെ.എൽ. നൽകിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. 2016 ജനുവരി 1 മുതൽ 2026 സെപ്റ്റംബർ 21 വരെയുള്ള പത്ത് വർഷങ്ങൾക്കിടെയാണ് തൊണ്ടിമുതലുകൾ കാണാതായിരിക്കുന്നതെന്നാണ് പരാതിയിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.