ജാതി സെൻസസിൽ നിന്നും പിന്മാറണം‌: എൻഎസ്എസ്

സമുദായ നീതിക്കും സാമൂഹികനീതിക്കും വേണ്ടിയുള്ള നിലപാടുകൾ എൻഎസ്എസിന് എന്നുമുണ്ടാവും.
NSS over caste reservation

ജാതി സെൻസസിൽ നിന്നും പിന്മാറണം‌: എൻഎസ്എസ്

Updated on

കോട്ടയം: ജാതി സെൻസസിൽ നിന്നും സർക്കാരുകൾ പിന്മാറണമെന്നും, ജാതി സെൻസസ് നടപ്പിലാക്കിയാൽ സംവരണത്തിന്‍റെ പേരിൽ കൂടുതൽ അഴിമതിക്ക് വഴിതെളിക്കുമെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻനായർ. പെരുന്ന എൻഎസ്എസ് ആസ്ഥാനത്തെ പ്രതിനിധി സഭാമന്ദിരത്തിൽ നടന്ന 111-ാമത് ബജറ്റ് സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ജനറൽ സെക്രട്ടറി.

വോട്ടുബാങ്കുകളായ ജാതിവിഭാഗങ്ങളുടെ സമ്മർദ തന്ത്രങ്ങൾക്ക് വഴങ്ങുകയും അവരുടെ സംഘടിത ശക്തിക്ക് മുമ്പിൽ അടിയറ പറയുകയും ചെയ്യുന്ന തരത്തിൽ വിവിധ രാഷ്ട്രീയ പാർട്ടികൾ സ്വീകരിച്ച പ്രീണന നയത്തിന്‍റെ ഭാഗമാണ് ജാതിസംവരണത്തിനു വേണ്ടിയുള്ള മുറവിളിയും ജാതി തിരിച്ചുളള സെൻസസുമെല്ലാം. ജാതി സംവരണത്തിനു വേണ്ടി നടത്തിയിട്ടുള്ള ഭരണഘടനാ ഭേദഗതികൾ ഇതു വ്യക്തമാക്കുമെന്നും ജനറൽ സെക്രട്ടറി ജി. സുകുമാരൻനായർ പറഞ്ഞു.

സർക്കാരുകളുടെ തെറ്റായ നയങ്ങൾക്കെതിരെ പ്രതികരിക്കാനുള്ള അവകാശം ജനങ്ങൾക്കെന്നപോലെ മത-സാമുദായിക സംഘടനകൾക്കും ഉണ്ട്. അത് കൃത്യമായും എൻഎസ്എസ് നിർവഹിച്ചുപോന്നിട്ടുണ്ട്. സമുദായ നീതിക്കും സാമൂഹികനീതിക്കും വേണ്ടിയുള്ള നിലപാടുകൾ എൻഎസ്എസിന് എന്നുമുണ്ടാവും. സർക്കാരുകളുടെ തെറ്റായ നയങ്ങളെ എതിർക്കുകയും, നല്ല കാര്യങ്ങളോട് സഹകരിക്കുകയും എൻഎസ്എസിന്‍റെ പൊതുനയമാണ്. ഇനിയും അതേനയം തുടരും. എൻഎസ്എസിന് രാഷ്ട്രീയമില്ല. എല്ലാ രാഷ്ട്രീയ പാർട്ടികളോടും സമദൂരനിലപാട് ആയിരിക്കും. ഒരു രാഷ്ട്രീയ പാർട്ടിയുടെയും ആഭ്യന്തര പ്രശ്‌നങ്ങളിൽ എൻഎസ്എസ് ഇടപെടില്ല. രാഷ്ട്രീയ പാർട്ടികൾ എൻഎസ്എസിന്‍റെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടാൻ അനുവദിക്കുകയുമില്ലെന്നും ജി. സുകുമാരൻനായർ പറഞ്ഞു

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com