"കന്യാസ്ത്രീകളെ സംരക്ഷിക്കണം"; പ്രധാനമന്ത്രിക്ക് ഇ മെയിൽ അയച്ച് പി.സി. തോമസ്

അൽഫോൻസാമ്മയുടെ തിരുനാൾ ദിവസമെങ്കിലും കന്യാസ്ത്രീകളോടുള്ള പക അകറ്റണമെന്നും അദ്ദേഹം പറഞ്ഞു
"Nuns should be protected"; PC Thomas sends email to Prime Minister

"കന്യാസ്ത്രീകളെ സംരക്ഷിക്കണം"; പ്രധാനമന്ത്രി ഇ മെയിൽ അയച്ച് പി.സി. തോമസ്

Updated on

കോതമംഗലം: നിരപരാധികളായ കന്യാസ്ത്രീകളെ രക്ഷപ്പെടുത്തണമെന്നും, കള്ളക്കേസെടുത്തവർക്കതിരെ നിയമ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് ഇമെയിൽ അയച്ച് കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാനും, മുൻ കേന്ദ്ര മന്ത്രിയുമായ പി.സി.തോമസ്. ജാതി മത ഭേദമന്യേ എല്ലാവർക്കും സേവനം ചെയ്യുന്നവരാണ് കന്യാസ്ത്രീകൾ. വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ദിവസമെങ്കിലും കന്യാസ്ത്രീകളോടുള്ള പക അകറ്റണമെന്നും, അറസ്റ്റിലായ കന്യാസ്ത്രീകളെ സംരക്ഷിക്കുവാൻ പ്രധാനമന്ത്രി തന്നെ തയ്യാറാകണമെന്നും തോമസ് പറഞ്ഞു.

അൽഫോൻസാമ്മയുടെ വലിയ സേവനം കണക്കാക്കി ആ ദിവ്യ കന്യകയുടെ പേരിൽ നാണയം തന്നെ ഇന്ത്യ ഗവൺമെന്‍റ് ഇറക്കിയിട്ടുണ്ട് എന്നുള്ളത് ഓർമ്മിക്കണം.

കന്യാസ്ത്രീകൾക്കും, ജോലി നൽകാൻ അവർ സഹായിച്ച മൂന്നു മലയാളി പെൺകുട്ടികൾക്കും, അവരോടൊപ്പമുണ്ടായിരുന്ന ഒരു ചെറുപ്പക്കാരനുമെതിരെ കള്ളക്കേസെടുത്ത് അവരെ അറസ്റ്റു ചെയ്തു ജയിലിലാക്കിയിരിക്കുകയാണ്, ബിജെപി ഭരിക്കുന്ന പോലീസ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com