

തിരുവനന്തപുരം കോര്‍പ്പറേഷന്‍
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ മേയർ, ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പ് വീണ്ടും നടത്തണമെന്ന് എൽഡിഎഫ്. ഇക്കാര‍്യത്തിൽ കോടതിയെ സമീക്കാനാണ് എൽഡിഎഫിന്‍റെ നീക്കം. നിയമപരമല്ലാതെ സത‍്യപ്രതിജ്ഞ ചെയ്ത അംഗങ്ങളുടെ വോട്ട് അസാധുവെന്ന് ചൂണ്ടിക്കാട്ടും.
എൽഡിഎഫിന് അനുകൂലമായി കോടതി വിധി വന്നാൽ ബിജെപി ഭരണം പ്രതിസന്ധിയിലാകും. വാഴോട്ടുകോണം വാർഡ് ബിജെപി കൗൺസിലർ ആർ. സുഗതൻ ജയിലായതിനാൽ ബിജെപിക്ക് കേവല ഭൂരിപക്ഷം നഷ്ടപ്പെടും.
അതേസമയം, കഴിഞ്ഞ ദിവസം സുഗതൻ രാജി വയ്ക്കണമെന്ന് ആവശ‍്യപ്പെട്ട് എൽഡിഎഫ് നടത്തിയ ഓഫിസ് ഉപരോധം സംഘർഷത്തിൽ കലാശിച്ചിരുന്നു.