കാവിലമ്മയുടെയും ഭാരതാംബ‍യുടെയും ആറ്റുകാലമ്മയുടെയും നാമത്തിൽ സത്യപ്രതിജ്ഞ; എല്ലാം ചട്ടവിരുദ്ധമെന്ന് കോടതി

ഡപ്യൂട്ടി മേയർ ആശാനാഥ് ജി.എസ് ഭാരതാംബയുടെ നാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തിരുന്നത്.
Oath-taking in the name of Kavilamma, Bharatamma and Attukalamma; Court says all are illegal

തിരുവനന്തപുരം കോർപ്പറേഷൻ സത്യപ്രതിജ്ഞ (ഫയൽ ചിത്രം)

Updated on

തിരുവനന്തപുരം: ചട്ടവിരുദ്ധമെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ഹൈക്കോടതി റദ്ദാക്കിയത് തിരുവനന്തപുരം ഡപ്യൂട്ടി മേയർ ആശാനാഥിന്‍റെ ഉൾപ്പെടെയുള്ള സത്യപ്രതിജ്ഞകൾ. മൊത്തം 20 പേരുടെ സത്യപ്രതിജ്ഞയാണ് ഹൈക്കോടതി റദ്ദാക്കിയിരിക്കുന്നത്. സത്യപ്രതിജ്ഞാ ദിനത്തിൽ തന്നെ അസാധാരണമായ അധികാരമേൽക്കൽ വിവാദങ്ങൾ ക്ഷണിച്ചു വരുത്തിയിരുന്നു. ഡപ്യൂട്ടി മേയർ ആശാനാഥ് ജി.എസ് ഭാരതാംബയുടെ നാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തിരുന്നത്. ചെമ്പഴന്തി ഉദയൻ, സുഗതൻ ആർ എന്നിവർ ഗുരുദേവ നാമത്തിലാണ് അധികാരമേറ്റിരുന്നത്.

വിഷ്ണു മോഹൻ ശ്രീ ഉദയന്നൂർ ദേവിയുടെ നാമത്തിലും, സൂര്യ വി.എസ് കാവിലമ്മയുടെ നാമത്തിലും ശ്രീദേവി എസ്.കെ. ഭഗവത് നാമത്തിലും ഗോപകുമാർ തിരുവല്ലം പരശുരാമന്‍റെ നാമത്തിലുമാണ് സത്യപ്രതിജ്ഞ ചെയ്തത്. പാപ്പനംകോട് സജി, ആർ.സി. ബീന, ഹരികുമാർ, സരിത പി, എന്നിവർ ശ്രീ പത്മനാഭസ്വാമിയുടെ നാമത്തിലും വയൽക്കര രതീഷ് പ്രസ്ഥാനത്തിലെ ബലിദാനികളുടെ നാമത്തിലും അധികാരമേറ്റു.

ശ്രുതി എസ്.എസ് ആറ്റുകാലമ്മയുടെ നാമത്തിലും വി.ഗിരി ശ്രീ ഇരുകുളങ്ങര ദുർഗാ ഭഗവതിയുടെയും, സുകന്യ ഒ ശ്രീകണ്ഠേശ്വരൻ അമ്മയപ്പന്‍റെയും ജയ രാജീവ് അയ്യപ്പനാമത്തിലും സുനിൽ എസ്.എസ്. കാര്യവട്ടം ശ്രീ ധർമശാസ്താവിന്‍റെ നാമത്തിലും ദീപ എസ്.നായർ പത്മനാഭന്‍റെയും ശ്രീ മഹാവിഷ്ണുവിന്‍റെയും നാമത്തിലുമാണ് സത്യപ്രതിജ്ഞ ചെയ്തത്.

logo
Metro Vaartha
www.metrovaartha.com