

സുരേഷ് ഗോപി
ആലപ്പുഴ: ഔദ്യോഗിക വാഹനം കാണാത്തതിനെ തുടർന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി വീണ്ടും ഓട്ടോറിക്ഷയിൽ യാത്ര ചെയ്തു. ശനിയാഴ്ച ആലപ്പുഴ നഗരത്തിലെ സ്വകാര്യ സ്ഥാപനത്തിന്‍റെ ഉദ്ഘാടനത്തിനെത്തിയതായിരുന്നു സുരേഷ് ഗോപി.
പരിപാടി കഴിഞ്ഞ് പുറത്തെത്തിയ സുരേഷ് ഗോപി ഔദ്യോഗിക വാഹനം കാണാത്തതിനെ തുടർന്ന് സ്റ്റാന്‍റിൽ നിന്ന് ഒരു ഓട്ടോറിക്ഷ വിളിച്ച് താമസസ്ഥലത്തേക്ക് മടങ്ങുകയായിരുന്നു. നേരത്തേയും സുരേഷ് ഗോപി ഓട്ടോറിക്ഷയിൽ യാത്ര ചെയ്തതിട്ടുണ്ട്. അന്നും ഇത് വാർത്തയായിരുന്നു.