ആദിവാസി ഊരുകളിൽ നിലവാരമില്ലാത്ത വെളിച്ചെണ്ണ വിതരണം; 7 ലക്ഷം പിഴ വിധിച്ച് കോടതി

ആദിവാസി ഊരുകളിലേക്കുള്ള ഭക്ഷ്യകിറ്റിലായിരുന്നു ഗുണനിലവാരമില്ലാത്ത വെളിച്ചെണ്ണ ഉണ്ടായിരുന്നത്.
court oreder
ആദിവാസി ഊരുകളിൽ നിലവാരമില്ലാത്ത വെളിച്ചെണ്ണ വിതരണം; 7 ലക്ഷം പിഴ വിധിച്ച് കോടതിSymbolic Image
Updated on

ഇടുക്കി: ഇടുക്കിയിലെ ആദിവാസി കോളനികളിൽ ഗുണനിലവാരമില്ലാത്ത വെളിച്ചെണ്ണ വിതരണം ചെയ്തതിൽ നടപടി. വിതരണക്കാരനിൽ നിന്ന് ഏഴ് ലക്ഷം രൂപ പിഴ ഈടാക്കാൻ കോടതി വിധിച്ചു. കാലാവധി കഴിഞ്ഞ കേരശക്തി വെളിച്ചെണ്ണയാണ് വിതരണം ചെയ്തത്. ആദിവാസി ഊരുകളിലേക്കുള്ള ഭക്ഷ്യകിറ്റിലായിരുന്നു ഗുണനിലവാരമില്ലാത്ത വെളിച്ചെണ്ണ ഉണ്ടായിരുന്നത്.

ഇതുപയോഗിച്ച നിരവധി പേർക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായി. കാലാവധി കഴിഞ്ഞ വെളിച്ചെണ്ണയാണ് വിതരണം ചെയ്തിരുന്നത്. 15 ദിവസത്തിനകം പിഴ അടയ്ക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com