ലഹരി കേസിൽ പ്രയാഗ മാർട്ടിനെ കൂടാതെ മറ്റൊരു നടിയും; അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്

ഹോട്ടലിൽ നടിയുടെ സാന്നിധ്യം പൊലീസ് ഉറപ്പിച്ചിട്ടുണ്ട്
om prakash drug case another actress present star hotel
ലഹരി കേസിൽ പ്രയാഗ മാർട്ടിനെ കൂടാതെ മറ്റൊരു നടിയും; അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്
Updated on

കൊച്ചി: ലഹരി കേസിൽ ഓം പ്രകാശും സുഹൃത്തുക്കളും തങ്ങിയ നക്ഷത്ര ഹോട്ടലിൽ പ്രയാഗ മാർട്ടിന് പുറമേ മറ്റൊരു നടിയുമെത്തി. സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് ഇക്കാര്യം വ്യക്തമായാത്. ഓം പ്രകാശിന്‍റെ മുറി സന്ദർശിച്ചോ എന്ന കാര്യത്തിൽ വ്യക്തത വന്നാൽ ഈ നടിയേയും ചോദ്യം ചെയ്യും.

ഹോട്ടലിൽ നടിയുടെ സാന്നിധ്യം പൊലീസ് ഉറപ്പിച്ചിട്ടുണ്ട്. ഏതു സാഹചര്യത്തിലാണ് നടി അവിടെ എത്തിയതെന്ന് അന്വേഷണ സംഘം പരിശോധിക്കുകയാണ്. ഓം പ്രകാശും സുഹൃത്തുക്കളും ഹോട്ടലിൽ മൂന്നു മുറികളാണ് എടുത്തത്. ചില വ്യവസായികളും ഹോട്ടലിൽ എത്തിയിട്ടുണ്ട്. ഇവരെ വരും ദിവസങ്ങളിൽ ചോദ്യം ചെയ്യും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com