ലഹരിക്കേസിൽ സിനിമ താരങ്ങൾക്ക് പങ്കില്ലെന്ന് പൊലീസ്; കൂടുതൽ പേരെ ചോദ്യം ചെയ്യും

അറസ്റ്റിലായ ഓംപ്രകാശിന്‍റെ റിമാൻഡ് റിപ്പോർട്ടിലാണ് സിനിമാ താരങ്ങളായ ശ്രീനാഥ് ഭാസിയുടെയും പ്രയാഗ മാർട്ടിൻറെയും പേര് ഉൾപ്പെട്ടിരുന്നത്
om prakash drug case police say no film actors involved
ലഹരിക്കേസിൽ സിനിമ താരങ്ങൾക്ക് പങ്കില്ലെന്ന് പൊലീസ് കമ്മിഷ്ണർ; കൂടുതൽ പേരെ ചോദ്യം ചെയ്യും
Updated on

തിരുവനന്തപുരം: ഓം പ്രകാശുമായി ബന്ധപ്പെട്ട ലഹരിക്കേസിൽ സിനിമ താരങ്ങൾക്ക് പങ്കില്ലെന്ന് കൊച്ചി പൊലീസ് കമ്മിഷണർ. നടൻ ശ്രീനാഥ് ഭാസിക്കെതിരേയും നടി പ്രയാഗയ്‌ക്കെതിരെയും തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും കൂടുതൽ പേരെ ചോദ്യം ചെയ്യുമെന്നും കമ്മിഷ്ണർ പുട്ട വിമലാദിത്യ പറഞ്ഞു.

അറസ്റ്റിലായ ഓംപ്രകാശിന്‍റെ റിമാൻഡ് റിപ്പോർട്ടിലാണ് സിനിമാ താരങ്ങളായ ശ്രീനാഥ് ഭാസിയുടെയും പ്രയാഗ മാർട്ടിൻറെയും പേര് ഉൾപ്പെട്ടിരുന്നത്. ഇരുവരെയും ചോദ്യം ചെയ്‌തെങ്കിലും സംശയാസ്പദമായി ഒന്നും തന്നെ കണ്ടെത്താനായില്ല . ഇറുവരെയും കേസിൽ നിന്നും ഒഴുവാക്കിയേക്കുമെന്നാണ് സൂചന .

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com