സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ഓണത്തിന് 4000 രൂപ ബോണസ്

ബോണസിന് അർഹത ഇല്ലാത്തവർക്കായി 2750 രൂപ ഉത്സവബത്ത നൽകും.
onam bonus
2 മാസത്തെ ക്ഷേമ പെൻഷൻ ഒന്നിച്ചെത്തും; ഉത്തരവ് ഉടൻ
Updated on

തിരുവനന്തപുരം: ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും 4000 രൂപ ബോണസ് നൽകുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ബോണസിന് അർഹത ഇല്ലാത്തവർക്കായി 2750 രൂപ ഉത്സവബത്ത നൽകും. സർവീസ് പെൻഷൻകാർക്കും പ്രത്യേക ഉത്സവ ബത്തയായി 1000 രൂപ പ്രഖ്യാപിച്ചിട്ടുണ്ട്. പങ്കാളിത്ത പെൻഷൻ പദ്ധതി പ്രകാരം വിരമിച്ച ജീവനക്കാർക്കും പ്രത്യേക ഉത്സവബത്ത ലഭിക്കും.

സർക്കാർ ജീവനക്കാർക്ക് ഓണം പ്രമാണിച്ച് 20,000 രൂപ അഡ്വാൻസായി അനുവദിക്കും. പാർട് ടൈം, കണ്ടിജന്‍റ് ജീവനക്കാർക്ക് 6000 രൂപ അഡ്വാൻസായി നൽകും.

കഴിഞ്ഞ വർഷം ഉത്സവബത്ത ലഭിച്ച കരാർ-സ്കീരം തൊഴിലാളികൾ ഉൾപ്പെടെയുള്ള എല്ലാ വിഭാദം ജീവനക്കാർക്കും അതേ നിരക്കിൽ ഇത്സവബത്ത ലഭിക്കും.

Trending

No stories found.

Latest News

No stories found.