തിരുവോണം ബംപർ സമ്മാനത്തുക വർധിപ്പിച്ചു; ടിക്കറ്റ് അടുത്തയാഴ്ചയോടെ വിപണിയിൽ!

25 കോടിയായിരുന്ന സമ്മാനത്തുകയാണ് വർധിപ്പിച്ചത്
onam-bumper-lottery-prize-money-hiked-tickets-out-next-week

തിരുവോണം ബംപർ സമ്മാനത്തുക വർധിപ്പിച്ചു; ടിക്കറ്റ് അടുത്തയാഴ്ചയോടെ വിപണിയിൽ

file image

Updated on

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്‍റെ തിരുവോണം ബംപർ ലോട്ടറിയുടെ സമ്മാനത്തുക വർധിപ്പിച്ചു. ഒന്നാം സമ്മാനത്തുക 30 കോടിയായി ഉയർത്തി. ഇതുവരെയത് 25 കോടിയായിരുന്നു ഒന്നാം സമ്മാനം. ടിക്കറ്റ് പ്രകാശനം ജൂലൈ 17 ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും.

സമ്മാനത്തുക വർധിപ്പിച്ചെങ്കിലും ടിക്കറ്റ് വിലയിൽ മാറ്റമില്ല. എന്നാൽ മൂന്നാം സമ്മാനമായിരുന്ന 50 ലക്ഷം രൂപ 25 ലക്ഷമാക്കി കുറച്ചിട്ടുണ്ട്. 90 ലക്ഷം ടിക്കറ്റുകൾ പ്രിന്‍റ് ചെയ്യാനാണ് നിലവിൽ തീരുമാനിച്ചിരിക്കുന്നതെങ്കിലും ആവശ്യാനുസരണം വീണ്ടും പ്രിന്‍റ് ചെയ്യാനാണ് തീരുമാനം. ഇന്ത്യയിൽ ഏറ്റവും ഉയർന്ന തുക ലോട്ടറിയായി നൽകുന്നത് കേരളത്തിലാണ്.

സമ്മാന ഘടനയുടെ പൂര്‍ണവിവരങ്ങള്‍ ചുവടെ...

ഒന്നാം സമ്മാനം: 30 കോടി രൂപ

രണ്ടാം സമ്മാനം: 1 കോടി രൂപ വീതം 20 പേര്‍ക്ക് ( ഓരോ സീരീസിലും 2 വീതം)

മൂന്നാം സമ്മാനം: 25 ലക്ഷം രൂപ വീതം 20 പേര്‍ക്ക് (ഓരോ സീരീസിലും 2 വീതം)

നാലാം സമ്മാനം: 5 ലക്ഷം രൂപ 10 പേര്‍ക്ക് (ഓരോ സീരീസിലും ഒന്നുവീതം)

അഞ്ചാം സമ്മാനം: 2 ലക്ഷം രൂപ വീതം 10 പേര്‍ക്ക് (ഓരോ സീരീസിലും ഒന്നുവീതം)

ആറാം സമ്മാനം: 5000 രൂപ വീതം 54,000 പേര്‍ക്ക്

ഏഴാം സമ്മാനം: 2000 രൂപ വീതം 81,000 പേര്‍ക്ക്

എട്ടാം സമ്മാനം: 1000 രൂപവീതം 1,24,200 പേര്‍ക്ക്

ഒന്‍പതാം സമ്മാനം: 500 രൂപ വീതം 2,75,400 പേര്‍ക്ക്

സമാശ്വാസസമ്മാനം: 5 ലക്ഷം രൂപവീതം 9 പേര്‍ക്ക്

ആകെ സമ്മാനത്തുക: 125 കോടി 54 ലക്ഷം രൂപ

നറുക്കെടുപ്പ് സെപ്റ്റംബർ 26 ന് തിരുവനന്തപുരത്ത് നടത്തും

ടിക്കറ്റുകളുടെ ഓൺലൈൻ വിൽപ്പന നിയമവിരുദ്ധമാണ്.

ലൈസൻസുള്ള ഏജന്റുമാരിൽ നിന്ന് അച്ചടിച്ച ടിക്കറ്റുകൾ മാത്രം വാങ്ങണമെന്നും 

സോഷ്യൽ മീഡിയയിലൂടെയോ ഡിജിറ്റൽ പേയ്മെന്റ് ലിങ്കുകളിലൂടെയോ ടിക്കറ്റുകൾ വാങ്ങരുതെന്നും ഡയറക്ടർ അറിയിച്ചു

logo
Metro Vaartha
www.metrovaartha.com