ദേവപ്രിയ
Kerala
അച്ഛൻ ഓടിച്ച പിക് അപ് വാൻ തട്ടി പരുക്കേറ്റ ഒന്നര വയസുകാരി മരിച്ചു
കോയിത്തുരുത്തിൽ നിബിൻ ദാസിന്‍റെയും മെരിയ ജോസഫിന്‍റെയും മകൾ ദേവപ്രിയയാണ് മരിച്ചത്.
കോട്ടയം: അച്ഛൻ ഓടിച്ചിരുന്ന പിക് അപ് വാൻ പിന്നിലേക്കെടുക്കുന്നതിനിടെയുണ്ടായ അപകടത്തിൽ പരുക്കേറ്റ ഒന്നര വയസുകാരി മരിച്ചു. കോയിത്തുരുത്തിൽ നിബിൻ ദാസിന്‍റെയും മെരിയ ജോസഫിന്‍റെയും മകൾ ദേവപ്രിയയാണ് മരിച്ചത്.
ചൊവ്വാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. വാഹനം പുറകിലേക്കെടുക്കുന്നതിനിടെ കുട്ടി ഓടിയെത്തിയതാണ് അപകടത്തിന് ഇടയാക്കിയത്. ഉടൻ തന്നെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.
ഗുരുതരാവസ്ഥയിലായതിനെ തുടർന്ന് ഏറ്റുമാനൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ബുധനാഴ്ച ഉച്ചയോടെ മരിച്ചു. വ്യാഴാഴ്ചയാണ് സംസ്കാരം.