

കൊച്ചി: കുർബാന ഒഴികെയുള്ള കർമങ്ങൾക്ക് മാത്രം അനുമതിയുള്ള ബസിലിക്ക ദേവാലയത്തിൽ പേരിനുമാത്രം ചില ചടങ്ങുകൾ നടത്തി വത്തിക്കാനെയും വിശ്വാസികളെയും എറണാകുളം-അങ്കമാലി അതിരൂപത മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിലും അദ്ദേഹത്തിന്‍റെ വികാരി ജോസഫ് പാംപ്ലാനിയും കബളിപ്പിക്കുകയാണെന്ന് വൺ ചർച്ച് വൺ കുർബാന മൂവ്മെന്‍റ് ഭാരവാഹികൾ കുറ്റപ്പെടുത്തി.
ഏകീകൃത കുർബാന നടത്താൻ കഴിയാത്ത ദേവാലയത്തിൽ ഓശാന ദിനത്തിൽ ഏതാനും ചില ചടങ്ങുകൾ മാത്രം നടത്തി ബാക്കി ഭാഗം സമീപത്തെ കോൺവെന്‍റിൽ പൂർത്തിയാക്കിയ റാഫേൽ തട്ടിൽ സഭയ്ക്ക് അപമാനമാണ്.
വിലക്കുള്ളിടത്ത് കുർബാന നടത്തിയെന്ന് പ്രചരിപ്പിക്കുന്നത് കോടതി അലക്ഷ്യവും തെറ്റിദ്ധാരണ ജനിപ്പിക്കുന്നതുമായ കുറ്റമാണെന്ന് ഭാരവാഹികളായ മത്തായി മുതിരേന്തിയും ജോസഫ് പി. എബ്രഹാമും പറഞ്ഞു.