കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഒരു കിലോ സ്വര്‍ണം പിടികൂടി

എമര്‍ജന്‍സി ലാമ്പിന്റെ ഉള്ളില്‍ ഒളിപ്പിച്ചാണ് ഇയാള്‍ സ്വര്‍ണം കൊണ്ടുവന്നത്
One kilo of gold seized at Karipur airport

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഒരു കിലോ സ്വര്‍ണം പിടികൂടി

Updated on: 

മലപ്പുറം: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഒരു കിലോഗ്രാം തൂക്കം വരുന്ന 10 സ്വര്‍ണ ബിസ്‌ക്കറ്റുകളുമായി യാത്രക്കാരനെ പിടികൂടി. റിയാദില്‍ നിന്നെത്തിയ മലപ്പുറം കിഴിശേരി സ്വദേശിയായ അസ്‌ലം എന്ന ആളില്‍ നിന്നാണ് വ്യാഴാഴ്ച സ്വര്‍ണം പിടികൂടിയത്.

എമര്‍ജന്‍സി ലാമ്പിന്റെ ഉള്ളില്‍ ഒളിപ്പിച്ചാണ് ഇയാള്‍ സ്വര്‍ണം കൊണ്ടുവന്നത്. കസ്റ്റംസ് പരിശോധന പൂര്‍ത്തിയാക്കിയശേഷം പുറത്തെത്തിയ ഇയാളെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് പിടികൂടുകയായിരുന്നു. 100 ഗ്രാം തൂക്കം വരുന്നതാണ് സ്വര്‍ണ ബിസ്‌ക്കറ്റുകള്‍. ഇയാളുടെ ബാഗ് പരിശോധിച്ചപ്പോഴാണ് എമര്‍ജന്‍സി ലാമ്പിന്റെ ഉള്ളില്‍ ഒളിപ്പിച്ച നിലയില്‍ സ്വര്‍ണ ബിസ്‌ക്കറ്റുകള്‍ കണ്ടെത്തിയത്. സ്വര്‍ണക്കടത്ത് സംഘത്തില്‍പ്പെട്ടയാളാണ് അസ്‌ലമെന്നാണ് പൊലീസിന്റെ സംശയം. ഒരാഴ്ചയ്ക്കിടെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണം പിടികൂടുന്ന രണ്ടാമത്തെ വലിയ കേസാണിത്. കരിപ്പൂര്‍ പൊലീസ് കേസെടുത്തു.

logo
Metro Vaartha
www.metrovaartha.com