ഒരു പവൻ സ്വർണം നേടാം; വീണാ ജോർജിനെ ആക്രമിക്കുന്ന വിഡിയോ നൽകിയാൽ മതി, യൂത്ത് കോൺഗ്രസിന്‍റെ വാഗ്ദാനം

കണ്ണൂർ ജില്ലാ കമ്മിറ്റിയാണ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്.
one pawan gold Youth congress offer

ഒരു പവൻ സ്വർണം നേടാം; യൂത്ത് കോൺഗ്രസിന്‍റെ വാഗ്ദാനം

Updated on

കണ്ണൂർ: ആരോഗ്യമന്ത്രി വീണാ ജോർജിനെ കെഎസ്‌യു , യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആക്രമിക്കുന്ന വിഡിയോ നൽകിയാൽ ഒരു പവൻ സ്വർണം നൽകാമെന്ന വാഗ്ദാനവുമായി യൂത്ത് കോൺഗ്രസ്. കണ്ണൂർ ജില്ലാ കമ്മിറ്റിയാണ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്.

മന്ത്രി വീണാ ജോർജിനെ ആക്രമിച്ചിട്ടില്ലെന്നും മന്ത്രി നാടകം കളിക്കുകയാണെന്നുമുള്ള ആരോപണം ശക്തമാക്കിക്കൊണ്ടാണ് പുതിയ പോസ്റ്റർ പ്രചരിപ്പിച്ചിരിക്കുന്നത്. റെയിൽവേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളോ മാധ്യമങ്ങളിലെ ദൃശ്യങ്ങളോ നൽകിയാൽ പാരിതോഷികം നൽകുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

മന്ത്രിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ നൽകിയാൽ കുഴിമന്തി നൽകാമെന്ന മട്ടന്നൂർ ബ്ലോക്ക് കമ്മിറ്റിയും പ്രഖ്യാപിച്ചിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com