ഉമ്മൻചാണ്ടിയുടെ നാമവും ചട്ടവിരുദ്ധം; കോൺഗ്രസ് അംഗത്തിന്‍റെ സത്യപ്രതിജ്ഞയും റദ്ദാക്കി

അംഗങ്ങൾ നാലാഴ്ചയ്ക്കുള്ളിൽ വീണ്ടും സ‌ത്യപ്രതിജ്ഞ ചെയ്യണമെന്നാണ് കോടതി വിധി.
Oommen Chandy's name is also illegal; Congress member's oath also cancelled

ഉമ്മൻചാണ്ടിയുടെ നാമവും ചട്ടവിരുദ്ധം; കോൺഗ്രസ് അംഗത്തിന്‍റെ സത്യപ്രതിജ്ഞയും റദ്ദാക്കി

Updated on

കൊച്ചി: പാലക്കാട് വടക്കഞ്ചേരി പഞ്ചായത്തിൽ ഉമ്മൻചാണ്ടിയുടെ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത അംഗത്തിന്‍റെ സത്യപ്രതിജ്ഞ റദ്ദാക്കി ഹൈക്കോടതി. ഗ്രാമപഞ്ചായത്ത് അംഗം സുനിൽ ചുവട്ടുപാടത്തിന്‍റെ സത്യപ്രതിജ്ഞാണ് റദ്ദാക്കിയത്. തിരുവനന്തപുരം കോർപ്പറേഷനിവൽ ദൈവനാമത്തിൽ ചെയ്ത സത്യപ്രതിജ്ഞകൾ റദ്ദാക്കിയതിനു തൊട്ടു പിന്നാലെയാണ് കോടതി സുനിലിന്‍റെ സത്യപ്രതിജ്ഞയും റദ്ദാക്കിയത്.

അംഗങ്ങൾ നാലാഴ്ചയ്ക്കുള്ളിൽ വീണ്ടും സ‌ത്യപ്രതിജ്ഞ ചെയ്യണമെന്നാണ് കോടതി വിധി. ഭരണഘടനാ ചട്ടം അനുസരിച്ച് അംഗങ്ങലെ അയോഗ്യരാക്കണമെന്നായിരുന്നു ആവശ്യമെങ്കിലും കോടതി ഇക്കാര്യം തള്ളി.

ദൈവനാമത്തിലോ സഗൗരവമോ സത്യപ്രതിജ്ഞ ചെയ്യാവുന്നതാണ്. ദൈവം എന്ന പദത്തിന്‍റെ വിപുലീകരണം ചട്ടത്തിൽ ഇല്ലെന്നും ഏത് ആചാരം പിന്തുടർന്നാലും ഒരേ ദൈവത്തെയാണ് കാണുന്നതെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. പുതുതായി സത്യപ്രതിജ്ഞ ചെയ്യുന്നതു വരെ പഞ്ചായത്തംഗം,കൗൺസിലർ എന്ന നില‍യിലുള്ള പ്രവർത്തനങ്ങൾക്ക് അനുമതി ഉണ്ടായിരിക്കില്ല.

logo
Metro Vaartha
www.metrovaartha.com